Type Here to Get Search Results !

Bottom Ad

കാന്‍സര്‍ ബാധിതര്‍ക്ക് വിഗിനായി കേശദാന ക്യാമ്പ്: ചെര്‍ക്കള സ്വദേശി ഹാശിം രണ്ടു വര്‍ഷമായി വളര്‍ത്തിയ 12 ഇഞ്ച് മുടി ദാനം ചെയ്തു


കാസര്‍കോട് (www.evisionnews.co): കാന്‍സര്‍ ബാധിച്ച് ദുരിതമനുഭവിക്കുന്ന രോഗികള്‍ക്കാവശ്യമായ വിഗ്ഗിനായി കേരള കേന്ദ്ര സര്‍വകലാശാലയും രുധിര സേനയും തൃശ്ശൂര്‍ ഹെയര്‍ ബാങ്കും താലൂക്ക് ആശുപത്രി പൂടംകല്ലും ചേര്‍ന്നുനടത്തിയ കേശദാന ക്യാമ്പ് നടത്തി. ഡോ. അഭിജിത്ത് അധ്യക്ഷത വഹിച്ചു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജീനറ്റ്, ലീല, രാജേഷ് പിആര്‍, രുധിര സേന സെക്രട്ടറി സുധീഷ് പി.വി (സിവില്‍ പോലീസ് ഓഫീസര്‍ നീലേശ്വരം പോലീസ് സ്റ്റേഷന്‍), കീര്‍ത്തി, മാധവന്‍ പ്രസംഗിച്ചു. 

ഡോ. ഷിന്‍സി ഏറ്റവും പ്രായം കുറഞ്ഞ കേശദാതാവായ ഫാത്തിമത്ത് ഷഹല മജീദിന്റെ മുടി മുറിച്ച് ചടങ്ങിന് തുടക്കംകുറിച്ചു. ഉദുമ സ്വദേശി ശശികലയ്ക്ക് വേണ്ടി ഭര്‍ത്താവ് പ്രകാശന്‍ വിഗ്ഗ് ഏറ്റുവാങ്ങി. ബാംഗ്ലൂര്‍ ഐടിയില്‍ ജോലിചെയ്യുന്ന കോഴിക്കോട് കക്കയം സ്വദേശി ഡെല്‍ബിന്‍ തോമസ്, ക്യാമ്പിലേക്ക് ജില്ലാ പഞ്ചായത്ത് അംഗം ഫാത്തിമത്ത് ഷംന, ചെമ്മനാട് പഞ്ചായത്ത് മുന്‍ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാസിയ ഉള്‍പ്പടെ കാസര്‍കോടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുമായി നാല്‍പതോളം പേര്‍ കേശദാനം നടത്തി. ക്യാമ്പില്‍ ചെര്‍ക്കള സ്വദേശി ഹാശിം രണ്ടു വര്‍ഷമായി വളര്‍ത്തിയെടുത്ത 12 ഇഞ്ച് മുടി ദാനം ചെയ്തു. 

രുധിര സേന സെക്രട്ടറി സുധീഷ് പിവി, മെമ്പറും ഹെയര്‍ ബാങ്ക് വളണ്ടിയറുമായ സ്മിത (ശ്രാവണം ബ്യൂട്ടി പാര്‍ലര്‍ പൊയ്നാച്ചി), എക്‌സിക്യൂട്ടീവ് അംഗം സുബിത്, സോജന്‍, പെരിയ എംഎസ് ഡബ്ല്യൂ വിദ്യാര്‍ത്ഥിനികളായ അഞ്ജന ആഗ്‌നസ് ബെന്നി, കീര്‍ത്തി മാധവന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. കേശദാനത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും മിറാക്കിള്‍ ചാരിറ്റബിള്‍ അസോസിയേഷന്റെ ഭാഗമായി സര്‍ട്ടിഫിക്കറ്റുകള്‍ കുമാരി അഞ്ജന, ആഗ്‌നസ് ബെന്നി കൈമാറി. 

Post a Comment

0 Comments

Top Post Ad

Below Post Ad