Type Here to Get Search Results !

Bottom Ad

ആള്‍ക്കൂട്ട മര്‍ദനംമൂലം യുവാവ് കൊല്ലപ്പെട്ട സംഭവം: സമഗ്ര അന്വേഷണം വേണം: മുസ്്ലിം ലീഗ്


കാസര്‍കോട് (www.evisionnews.co): ദേശീയ പാതയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കെത്തിയ ചെമ്മനാട് സ്വദേശി റഫീഖ് എന്നയാള്‍ ആള്‍ക്കൂട്ട മര്‍ദ്ദനമേറ്റ് മരിക്കാനിടയായ സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. ഹൃദയസ്തംഭനം മൂലമാണ് മരണമെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആള്‍ക്കൂട്ട മര്‍ദ്ദനം നടത്തിയവരെ രക്ഷപ്പെടുത്തുന്ന തരത്തിലുള്ള അന്വേഷണ രീതിയില്‍ നിന്നും പോലീസ് പിന്തിരിയണമെന്ന് യോഗം ആവശ്യപ്പെട്ടു.

പ്രസിഡണ്ട് ടി.ഇ.അബ്ദുള്ള അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. സി.ടി അഹമ്മദലി, കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എം.എസ് മുഹമ്മദ് കുഞ്ഞി, വി.കെ.പി ഹമീദലി, എം.ബി യൂസഫ്, അസീസ് മരിക്കെ, വി.പി അബ്ദുല്‍ ഖാദര്‍, വി.കെ.ബാവ, പി.എം. മുനീര്‍ ഹാജി, മൂസ .ബി. ചെര്‍ക്കള പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad