Type Here to Get Search Results !

Bottom Ad

മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ക്കായി സര്‍വേ നടത്തുന്നു: കാസര്‍കോട്ടും മഞ്ചേശ്വരത്തും പുതുമുഖ സ്ഥാനാര്‍ഥികള്‍


കാസര്‍കോട് (www.evisionnews.co): നിയമസഭ തെരഞ്ഞടുപ്പ് അടുത്ത സഹചര്യത്തില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ക്കായി സര്‍വ്വേ നടത്തുന്നു. സ്വകാര്യ ഏജന്‍സിയുടെയും ലീഗ് അധ്യപക സംഘടനയുടെയും നേതൃത്വത്തിലുള്ള ആദ്യഘട്ട സര്‍വ്വ ജില്ലയില്‍ നടന്നു. രണ്ടാം ഘട്ടം പഞ്ചായത്ത് കമ്മറ്റികളുടെ അഭിപ്രായങ്ങളാണ് തേടുക. മണ്ഡലം ജില്ലാ കമ്മറ്റികളുടെയും അഭിപ്രായവും തേടും. 

കാസര്‍കോട്ടും മഞ്ചേശ്വരത്തും ഇത്തവണ പുതുമുഖങ്ങളെ പരിഗണിക്കാനാണ് സാധ്യത കാസര്‍കോട്ട് ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല, ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹിമാന്‍, കാസര്‍കോട് മണ്ഡലം ട്രഷറര്‍ മാഹിന്‍ കേളോട്ട് എന്നീ പേരുകളാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്.

മഞ്ചേശ്വരത്ത് ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, യൂത്ത് ലീഗ് നേതാവ് എകെഎം അഷ്‌റഫ്, ജില്ലാ സെക്രട്ടറി മുനീര്‍ ഹാജി, ജില്ലാ പഞ്ചായത്തംഗം പിബി ഷഫീഖ് എന്നിവരുടെ പേരാണ് സജീവമായി കേള്‍ക്കുന്നത്. ജനങ്ങളില്‍ നിന്ന് ഉയര്‍ന്നു വരുന്ന പേരായിരിക്കും സംസ്ഥാന നേതൃത്വം മുന്‍ഗണന നല്‍കുക. ഫെബ്രുവരി അവസനത്തോടെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാകുമെന്നാണ് അറിയുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad