Type Here to Get Search Results !

Bottom Ad

സിപിഎം- ബിജെപി രഹസ്യ ധാരണ രാഷ്ട്രീയ സദാചാരത്തിന്റെ മരണമണി: മുസ്ലിം ലീഗ്


കാസര്‍കോട് (www.evisionnews.co): തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും, മഞ്ചേശ്വരം, കാസര്‍കോട് നിയോജക മണ്ഡലങ്ങളിലെ ചില പഞ്ചായത്തുകളില്‍ സ്ഥിരം സമിതി അധ്യക്ഷന്മാരുടെതെരഞ്ഞെടുപ്പിലും രാഷ്ട്രീയ സദാചാരം ബലികഴിച്ച് സി.പി.എം- ബി.ജെ.പി. കൂട്ട് കെട്ട് വരാനിരിക്കുന്ന അപകടകരമായ രാഷ്ടീയ സാഹചര്യത്തെയാണ് കാണിക്കുന്നതെന്നും ഇതിനെതിരെ മതനിരപേക്ഷവിഭാഗങ്ങളുടെ യോജിച്ച മുന്നേറ്റം അനിവാര്യമാണെന്നും മുസ്ലിം ലീഗ് ജില്ലാപ്രവര്‍ത്തക സമിതി യോഗം ആഹ്വാനം ചെയ്തു.

ഏത് അധാര്‍മിക വഴിയിലും അധികാരം ഉറപ്പിക്കുകയെന്ന സി.പി.എമ്മിന്റെ കുത്സിത നീക്കം മറ നീക്കി പുറത്ത് വന്നിരിക്കുകയാണ് .കഴിഞ്ഞ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളിലെ പലയിടങ്ങളിലും ബി.ജെ. പി.ക്ക് വോട്ട് കുറയുകയും ഇതേസമയം സി.പി.എമ്മിന് വോട്ട് കൂടിയതും ഇവര്‍ തമ്മിലുണ്ടാക്കിയ രഹസ്യ വോട്ട് കച്ചവടത്തിന്റെ ഭാഗമാണെന്നും ഇതിന്റെ പ്രത്യുപകാരം അടുത്ത നിയമസഭാതെരഞ്ഞെടുപ്പില്‍ തിരിച്ചു ബി.ജെ.പിക്ക് വോട്ട് നല്‍കിയായിരിക്കുമെന്നും സംശയിക്കേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി.

സംസ്ഥാന സെക്രട്ടറി അഡ്വ. പി. എം.എ. സലാം ഉല്‍ഘാടനം ചെയ്തു. പ്രസിഡണ്ട് ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ കല്ലായി, സി.ടി അഹമ്മദലി, കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, വി.കെ.പി ഹമീദലി, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.പി അബ്ദുല്‍ ഖാദര്‍, വി.കെ ബാവ, പി.എം. മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള, ടി.എ.മൂസ ,എ എം. കടവത്ത്, കെ.ഇ.എ. ബക്കര്‍ , എം.പി. ജാഫര്‍, കെ.എം. ശംസുദ്ദീന്‍ ഹാജി, എം. അബ്ബാസ്, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, എ.ബി. ശാഫി, അബ്ദുല്‍ റഹ്മാന്‍ വണ്‍ ഫോര്‍ ,അഡ്വ.എം.ടി.പി.എകരീം, സിച്ച് . മുഹമ്മദ് കുഞ്ഞി,യു.എച്ച്.അബ്ദുല്‍ റഹ്മാന്‍, എം.ബി. യൂസുഫ്, സയ്യിദ് ഹാദി തങ്ങള്‍, യൂസുഫ് ഹേരൂര്‍, അബൂബക്കര്‍ പെര്‍ദ്ദണ, മാഹിന്‍ കേളോട്ട്, ഹാരിസ് ചൂരി, ബേര്‍ക്ക അബ്ദുല്ല കുഞ്ഞി ഹാജി, കല്ലട്ര അബ്ദുല്‍ ഖാദര്‍ , ടി.പി. കുഞ്ഞബ്ദുല്ല ഹാജി, എം. യൂസുഫ് ഹാജി, റഫീഖ് കോട്ടപ്പുറം, പൊറായിക്ക് മുഹമ്മദ്, എ.സി. അത്താ ഉള്ള മാസ്റ്റര്‍, കാപ്പില്‍ മുഹമ്മദ് പാഷ, കെ. ശാഫി ഹാജി, എം. അബ്ദുല്ല, മുഗു .എ.കെ.എം. അഷറഫ്,അഷറഫ് എടനീര്‍, ടി.ഡി. കബീര്‍, യഹ് യ തളങ്കര, ഖാദര്‍ ഹാജി ചെങ്കള, അന്‍വര്‍ ചേരങ്കൈ, കെ.പി. മുഹമ്മദ് അഷറഫ്, അനസ് എതിര്‍ത്തോട്, സി.എ. അബ്ദുല്ല കുഞ്ഞി, എ.പി. ഉമ്മര്‍, അബ്ബാസ് ഒണന്ത,അഡ്വ.പി.എ. ഫൈസല്‍ ,അഷ്‌റഫ് മഞ്ചേശ്വരം, ആയിഷത്ത് താഹിറ, പി.പി. നസീമ ടീച്ചര്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad