Type Here to Get Search Results !

Bottom Ad

സിപിഎം- ബിജെപി പരസ്യ കൂട്ടുകെട്ട് ജില്ലാ കമ്മിറ്റികളുടെ അറിവോടെ: എ. അബ്ദുല്‍ റഹ്മാന്‍


കാസര്‍കോട് (www.evisionnews.co): തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിലും ത്രിതല പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളുടെ തെരെഞ്ഞെടുപ്പിലും നടപ്പിലാക്കിയ സി.പി.എം- ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ട് ഇരുപാര്‍ട്ടികളുടെയും ജില്ലാ കമ്മിറ്റികളുടെ തീരുമാന പ്രകാരമാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനേയും ബി.ജെ.പിയേയും ഒരുപോലെ മാറ്റി നിര്‍ത്തുകയെന്നത് പരസ്യ നിലപാടായിരുന്നുയെങ്കിലും രഹസ്യമായി ബി.ജെ.പിയെ സഹായിക്കുന്ന നിലപാടായിരുന്നു പല സ്ഥലത്തും സി.പി.എം സ്വീകരിച്ചത്. പ്രഖ്യാപിത നയങ്ങള്‍ക്ക് വിരുദ്ധമായി എക്കാലവും നിലപാട് സ്വീകരിച്ചിട്ടുള്ള സി.പി.എമ്മാണ് ബി.ജെ.പിയുടെ വളര്‍ച്ചയുടെ ചാലകശക്തി. 


ജനങ്ങളെ കബളിപ്പിക്കാന്‍ എന്നും വര്‍ഗ്ഗീയ-തീവ്രവാദ വിരുദ്ധ പ്രസംഗം നടത്തുന്ന സി.പി.എം ത്രിതല പഞ്ചായത്ത് സ്ഥിരം സമിതികളില്‍ പോലും അധികാരത്തിന് വേണ്ടി സംഘ് പരിവാര്‍ സംഘടനകളെ വാരി പുണരുന്ന കാഴ്ചയാണ് കാണുന്നത്. കാസര്‍കോട് നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കൂടതല്‍ ബി.ജെ.പി അംഗങ്ങള്‍ക്ക് ജയിച്ചു വരാനുള്ള സാഹചര്യമൊരുക്കാന്‍ സി.പി.എം അംഗവും സ്വതന്ത്രമാരും വോട്ടെടുപ്പില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. കാസര്‍കോട് നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതിയുടെ ചെയര്‍മാന്‍ സ്ഥാനം ബി.ജെ.പി ക്ക് ലഭിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സി.പി-എമ്മിനും സ്വതന്ത്രമാര്‍ക്കുമായിരിക്കുമെന്നും അബ്ദുല്‍ റഹ് മാന്‍ പറഞ്ഞു


Post a Comment

0 Comments

Top Post Ad

Below Post Ad