കാസര്‍കോട് (www.evisionnews.co): മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് പകരം മറ്റൊരു അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച പൊലീസിനെ രൂക്ഷവിമര്‍ശനവുമായി മനുഷ്യാവകാശ കമ്മീഷന്‍. ഉത്തരവാദിത്വം കൃത്യമായി നിര്‍വഹിക്കാത്തത് ഗൗരവമായി കാണുന്നതായും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ആവശ്യപ്പെട്ട റിപ്പോര്‍ട്ട് 15 ദിവസത്തിനകം അയച്ചുതരണമെന്നും കമ്മീഷന്‍ അംഗം വികെ ബീനാകുമാരി ജില്ലാ പൊലീസ് മേധാവിക്ക് ഉത്തരവ് നല്‍കി.
കാഞ്ഞങ്ങാട് ബാവനഗര്‍ സ്വദേശി മുഹമ്മദ് അസ്്‌ലം സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്‍ ജില്ലാ പൊലീസ് മേധാവിയില്‍ നിന്നും റിപ്പോര്‍ട്ട് ചോദിച്ചത്. കഴിഞ്ഞ മാര്‍ച്ച് അഞ്ചിന് പരാതിക്കാരന്റെ കടയില്‍ ചിലര്‍ അതിക്രമിച്ചു കയറി മേശയില്‍ ഉണ്ടായിരുന്ന 2,12,000 രൂപ കവര്‍ന്നെന്നാണ് പരാതി. ഹോസ്ദുര്‍ഗ് പൊലീസിന് പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ല. അതിക്രമിച്ച് കയറിയവര്‍ വധഭീഷണി മുഴക്കിയതായും പരാതിയില്‍ പറയുന്നു.
കമ്മിഷന്‍ ജില്ലാ പൊലീസ് മേധാവിയില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ സെപ്തംബര്‍ 23ന് ജില്ലാ പൊലീസ് മേധാവിക്ക് വേണ്ടി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് സമര്‍പ്പിച്ചത് പരാതിക്കാരന്‍ നല്‍കിയ മറ്റേതോ പരാതിയിലുള്ള അന്വേഷണ റിപ്പോര്‍ട്ടാണ്. റിപ്പോര്‍ട്ട് തയാറാക്കി സമര്‍പ്പിച്ച ഉദ്യോഗസ്ഥനെയാണ് കമ്മീഷന്‍ വിമര്‍ശിച്ചത്.
അന്വേഷണ റിപ്പോര്‍ട്ട് മാറി നല്‍കി: പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് മനുഷ്യാവകാശ കമ്മീഷന്‍
4/
5
Oleh
evisionnews