Type Here to Get Search Results !

Bottom Ad

പരിക്കേറ്റ യുവതിയെ ആശുപത്രി വരാന്തയില്‍ ഉപേക്ഷിച്ച് മുങ്ങിയ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍


മംഗളൂരു (www.evisionnnews.co): പരിക്കേറ്റ യുവതിയെ ആശുപത്രി വരാന്തയില്‍ ഉപേക്ഷിച്ച് മുങ്ങിയ ഓട്ടോഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഉള്ളാള്‍ ചെമ്പുഗുദ്ദെയിലെ സാദിഖിനെ (25)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ശോഭ(30) എന്ന യുവതിയെയാണ് പരിക്കുകളോടെ സാദിഖ് ദേര്‍ളക്കട്ടയിലെ ഒരു സ്വകാര്യ ആസ്പത്രിയിലെത്തിച്ചത്. അത്യാഹിതവിഭാഗത്തിന് സമീപം വരാന്തയില്‍ യുവതിയെ ഉപേക്ഷിച്ച് സാദിഖ് ഓട്ടോയില്‍ സ്ഥലം വിടുകയായിരുന്നു. യുവതിയുടെ മൊഴിപ്രകാരം പോലീസ് സാദിഖിനെതിരെ കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad