Type Here to Get Search Results !

Bottom Ad

കര്‍ഷകരില്‍ നിന്ന് നേരിട്ട് വിളകള്‍ ശേഖരിക്കാന്‍ റിലയന്‍സ് കരാറിലേര്‍പ്പെട്ടു


(www.evisionnews.co) പുതിയ കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ നടത്തുന്ന സമരം മാസങ്ങള്‍ പിന്നിടുന്ന വേളയില്‍ കമ്പനികള്‍ നിയമഭേദഗതി ഉപയോഗപ്പെടുത്തി തുടങ്ങി. കര്‍ണാടകയിലെ റായ്ചൂര്‍ ജില്ലയിലെ കര്‍ഷകരില്‍ നിന്ന് വിളകള്‍ നേരിട്ട് സംരഭിക്കാന്‍ റിലയന്‍സ് കര്‍ഷകരുമായി കരാറിലേര്‍പ്പെട്ടു കഴിഞ്ഞു.

കോര്‍പ്പറേറ്റ് കമ്പനികളും കര്‍ഷകരുമായി വിളകള്‍ സംഭരിക്കുന്നതിനായി നേരിട്ട് ഏര്‍പ്പെടുന്ന രാജ്യത്തെ ആദ്യത്തെ കരാറാണിത്. കര്‍ഷകരില്‍നിന്നും താങ്ങുവിലയേക്കാള്‍ കൂടുതല്‍ പണം നല്‍കി നെല്ല് സംഭരിക്കാനാണ് റിലയന്‍സ് റീട്ടെയില്‍ ലിമിറ്റഡ് കരാറില്‍ ഏര്‍പ്പെട്ടത്. അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസേഴ്‌സ് മാര്‍ക്കറ്റ് കമ്മറ്റി അഥവാ എപിഎംസികളിലൂടെ മാത്രമേ കര്‍ഷകര്‍ക്ക് വിളകള്‍ വിപണിയിലെത്തിക്കാവൂ എന്ന നിബന്ധന ഒഴിവാക്കി കൊണ്ട് കഴിഞ്ഞമാസമാണ് കര്‍ണാടകത്തില്‍ സര്‍ക്കാര്‍ നിയമ ഭേദഗതി കൊണ്ടുവന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad