Type Here to Get Search Results !

Bottom Ad

കൂടുതല്‍ വിരട്ടിയാല്‍ സെര്‍ച്ച് ഓപ്ഷന്‍ തന്നെ എടുത്തുകളയുമെന്ന് ഗൂഗിള്‍, കടുത്ത നിലപാടുമായി ഫേസ്ബുക്കും


വിദേശം (www.evisionnews.co): ഗൂഗിളിലൂടെയെും ഫേസ്ബുക്കിലൂടെയും ഉപയോക്താക്കളിലേക്ക് എത്തുന്ന വാര്‍ത്തകള്‍ക്ക് ഇരു കമ്പനികളും മാധ്യമ സ്ഥാപനത്തിന് പണം നല്‍കണമെന്ന ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് തീരുമാനത്തിനെതിരെ കടുത്ത നിലപാടുമായി ഗൂഗിളും ഫേസ്ബുക്കും. പുതിയ നിയമവുമായി പാര്‍ലമെന്റ് മുന്നോട്ട് പോകുകയാണെങ്കില്‍ ഓസ്ട്രേലിയയില്‍ നിന്ന് ഗൂഗിള്‍ സെര്‍ച്ച് സേവനം മുഴുവനായും ഒഴിവാക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചത്. ഫേസ്ബുക്ക് വാളിലൂടെ വാര്‍ത്തകള്‍ ഉപയോ?ക്താക്കളിലേക്ക് എത്തിക്കാനുള്ള സൗകര്യം പൂര്‍ണമായും ഓസ്ട്രേലിയയില്‍ നിന്ന് ഒഴിവാക്കുമെന്ന് ഫേസ്ബുക്കും പ്രതികരിച്ചു.

കമ്പനികള്‍ തീരുമാനം പ്രാബല്യത്തില്‍ വരുത്തിയാല്‍ ഓസ്ട്രേലിയയിലെ 19 മില്ല്യണ്‍ ജനങ്ങള്‍ക്ക് ഗൂഗിളിന്റെ സേവനം നഷ്ടമാകും. ഏകദേശം 17 മില്ല്യണ്‍ ഓസ്ട്രേലിയക്കാര്‍ ഫേസ്ബുക്കും ഉപയോഗിക്കുന്നുണ്ട്. ഇവര്‍ക്ക് ഫേസ്ബുക്കിലൂടെ വാര്‍ത്തകള്‍ അറിയാനുള്ള മാര്‍ഗവും ഇല്ലാതാകുന്നതായിരിക്കും പുതിയ തീരുമാനം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad