Type Here to Get Search Results !

Bottom Ad

ജില്ലാ പഞ്ചായത്ത്: ഗീതകൃഷ്ണന്‍ വികസന സ്ഥിരംസമിതി അധ്യക്ഷ; കെ. ശകുന്തള പൊതുമരാമത്ത്, അഡ്വ. സരിത ആരോഗ്യം, ഷിനോജ് ചാക്കോ ക്ഷേമകാര്യം


കാസര്‍കോട് (www.evisionnews.co): ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍പേഴ്‌സന്മാരെ തെരഞ്ഞെടുത്തു. വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സനായി ഗീതകൃഷ്ണനും പൊതുമരാമത്ത് സ്ഥിരംസമിതി ചെയര്‍പേഴ്‌സനായി കെ. ശകുന്തളയും ഐക്യകണ്ഠേനെ തെരഞ്ഞെടുത്തു. രണ്ടു സ്ഥാനങ്ങളും വനിതകള്‍ക്കായി സംവരണം ചെയ്യപ്പെട്ടതാണ്. ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സനായി അഡ്വ. സരിത എസ്എന്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സനായി ഷിനോജ് ചാക്കോ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ്് ഷാനവാസ് പാദൂരാണ് ധനകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍. തെരഞ്ഞെടുപ്പിന് ശേഷം സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍മാര്‍ ഓഫീസുകളിലെത്തി ചുമതലയേറ്റു. എ.ഡി.എം. എന്‍. ദേവീദാസ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. 

Post a Comment

0 Comments

Top Post Ad

Below Post Ad