Type Here to Get Search Results !

Bottom Ad

ഫേസ് ടു ഫേസ്' യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം ക്യാമ്പ് വിജയിപ്പിക്കും


കുമ്പഡാജെ (www.evisionnews.co): യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റി ഫെബ്രുവരി ഒന്നിന് സംഘടിപ്പിക്കുന്ന 'ഫേസ് ടു ഫേസ്' ക്യാമ്പ് വിജയിപ്പിക്കുന്നതിന് യൂത്ത് ലീഗ് കുമ്പഡാജെ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ നടത്തി. മുസ്ലിം ലീഗ് മണ്ഡലം ട്രഷറര്‍ മാഹിന്‍ കേളോട്ട് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര മുഖ്യപ്രഭാഷണം നടത്തി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര വിജയിപ്പിക്കുന്നതിനും നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനും സംഘടന സംവിധാനം ശക്തിപ്പെടുത്താനും തീരുമാനിച്ചു. പ്രസിഡണ്ട് ഹമീദലി മാവിനക്കട്ട അധ്യക്ഷത വഹിച്ചു. മുഹമ്മദ് കുദിങ്കല സ്വാഗതം പറഞ്ഞു. 

എം.എ.അബൂബക്കര്‍, ഫാറൂഖ് കുമ്പഡാജെ, ഇഖ്ബാല്‍ ഫുഡ് മാജിക് ,ജലീല്‍ തുരുത്തി, ഖലീല്‍ മുട്ടത്തോടി, നൂറുദ്ധീന്‍ ബെളിഞ്ചം, മജീദ് ചക്കുടല്‍, ശിഹാബ് പഴയപുര, മുജീബ് കുമ്പഡാജെ, ഫാറൂഖ് മുനിയൂര്‍, അന്‍വര്‍ തുപ്പക്കല്‍, ശിഹാബ് കുദിങ്കല,ലത്തീഫ് ചക്കുടല്‍, സുനൈഫ് മാര്‍പ്പനടുക്ക, റഷീദ് കുമ്പടാജെ,ഇര്‍ഷാദ് കുമ്പടാജെ, നൗഫല്‍ കുമ്പടാജെ, ജമാല്‍ ബെളിഞ്ച,അലി.ജി.എന്‍, ലെത്തീഫ് മാര്‍പ്പനടുക്ക,ഷാനവാസ് മാര്‍പ്പനടുക്ക, ഹാഷിം ബെളിഞ്ച പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad