Type Here to Get Search Results !

Bottom Ad

ചെര്‍ക്കള- ചര്‍ളടുക്ക പ്രവൃത്തി ഇഴയുന്നു: നാട്ടുകാര്‍ റോഡില്‍കിടന്ന് പ്രതിഷേധിച്ചു


കാസര്‍കോട് (www.evisionnews.co): ചെര്‍ക്കള- ചര്‍ളടുക്ക റോഡുപണി ഇഴഞ്ഞുനീങ്ങുന്നതിനെതിരെ റോഡില്‍ കിടന്നു പ്രതിഷേധവുമായി നാട്ടുകാര്‍. പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതില്‍ സര്‍ക്കാറിന്റെ വൈമനസ്യത്തിനും കിഫ്ബിയുടെ പിടിപ്പുകേടിനുമെതിരെയാണ് നാട്ടുകാര്‍ നെല്ലിക്കട്ട ടൗണില്‍ റോഡില്‍ കിടന്ന് പ്രതിഷേധിച്ചത്. രാവിലെ പത്തുമണിയോടെ ആരംഭിച്ച ഉപരോധം ഒരു മണിക്കൂറിലധികം നീണ്ടു. 
 
റോഡ് പൂര്‍ണമായും പൊട്ടിപ്പൊളിഞ്ഞ് യാത്ര അപകടം പിടിച്ചതായിട്ടും അധികൃതര്‍ പണി പുനരാരംഭിക്കാനുള്ള അടിയന്തിര ഇടപെടല്‍ സര്‍ക്കാറിന്റെയും കിഫ്ബിയുടെയും ഭാഗത്ത് നിന്നുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ ജനകീയ സമരസമിതി രൂപീകരിച്ച് സമരത്തിനിറങ്ങിയത്. 

റോഡ് ഉപരോധം സമരസമിതി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ഇബ്രാഹിം നെല്ലിക്കട്ട, എം പുരുഷോത്തമന്‍ നായര്‍, എന്‍എ അബ്ദുല്‍ ഖാദര്‍, ഹനീഫ് അല്‍അമീന്‍, ഗിരി അബൂബക്കര്‍, അബ്ദുല്ല മണ്ഡലിക്കാട്, അഷ്‌റഫ് സിഎം, മുഹമ്മദ് കുഞ്ഞി കെഎം, ഷാനിഫ് നെല്ലിക്കട്ട, അജ്മല്‍ മിര്‍ഷാന്‍, ജാബിര്‍ കെഎം, ലത്തീഫ് ചെന്നടുക്ക, അലി മണ്ഡലിക്കാട്, അര്‍ഷാദ് എതിര്‍ത്തോട്, നാസര്‍ കാട്ടുകൊച്ചി, ഹനീഫ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Post a Comment

0 Comments

Top Post Ad

Below Post Ad