Type Here to Get Search Results !

Bottom Ad

കര്‍ഷകവിരുദ്ധ ബില്‍ പിന്‍വലിക്കണം: ദളിത് ലീഗ് ധര്‍ണ നടത്തി


കാസര്‍കോട് (www.evisionnews.co): പാര്‍ലമെന്റ് പാസാക്കിയ കര്‍ഷകവിരുദ്ധ ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടക്കുന്ന അനിശ്ചിതകാല കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദളിത് ലീഗ് ജില്ലാ കമ്മിറ്റി ധര്‍ണ നടത്തി. മുസ്്‌ലിം ലീഗ് ജില്ലാ സെക്രട്ടറി മൂസാ ബി ചെര്‍ക്കള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ ശശി അജക്കോട് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ കലാഭവന്‍ രാജു, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. ആര്‍. റീത്ത, ചെങ്കള ഗ്രാമപഞ്ചായത്ത് മെമ്പര്‍ രാഘവ, ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജയന്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad