Type Here to Get Search Results !

Bottom Ad

ഇതിഹാസ തുല്യമായ പ്രവര്‍ത്തനങ്ങളാണ് കെഎംസിസി നടത്തുന്നത്: സിടി അഹമ്മദലി


കാസര്‍കോട് (www.evisionnews.co): സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ ആരോഗ്യ പ്രവര്‍ത്തനത്തോടപ്പം ഹിമായ സഹാറ അടക്കമുള്ള ജീവകാരുണ്യ പദ്ധതിയും പ്രശംസനീയമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സിടി അഹമ്മദലി അഭിപ്രായപ്പെട്ടു. ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി സഹാറ 2020 പദ്ധതിയുടെ ധനസഹായ വിതരണോദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ദുബൈ കെഎംസിസി ജില്ലാ ഒര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ സ്വാഗതം പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍ മുഖ്യപ്രഭാഷണം നടത്തി.

എംഎസ് മുഹമ്മദ് കുഞ്ഞി, വികെപി ഹമീദലി, എംബി യൂസുഫ് ബന്തിയോട്, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വിപി അബ്ദുല്‍ ഖാദര്‍, പിഎം മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള, അഷ്‌റഫ് എടനീര്‍, ടി.ഡി കബീര്‍, റഷീദ് ഹാജി കല്ലിങ്കാല്‍, എജിഎ റഹ്മാന്‍ മണിയനോടി, എരിയാല്‍ മുഹമ്മദ് കുഞ്ഞി, ഹനീഫ് കല്‍മട്ട, ഷരീഫ് ചന്ദേര, ആരിഫ് ചേരുമ്പ, റഫീഖ് മാങ്ങാട്, ഉപ്പി കല്ലിങ്കൈ, മൂസ ബാസിത്, ഹനീഫ് ചേരങ്കൈ, നിസാര്‍ മാങ്ങാട്, തഹ്‌സില്‍ പ്രസംഗിച്ചു. 

കോവിഡ് പ്രതിരോധ രംഗത്ത് മാതൃകാ പ്രവര്‍ത്തനം നടത്തിയ ദുബൈ കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റിക്കുള്ള മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി ഷബീര്‍ കീഴൂരിന് കൈമാറി.

Post a Comment

0 Comments

Top Post Ad

Below Post Ad