Type Here to Get Search Results !

Bottom Ad

ഹൊസ്ദുര്‍ഗ് ബാര്‍ അസോ. തെരഞ്ഞെടുപ്പ്: സിപിഎം പിന്തുണയില്‍ ബിജെപിക്ക് പ്രസിഡന്റ് സ്ഥാനം


കാസര്‍കോട് (www.evisionnews.co): ഹൊസ്ദുര്‍ഗ് ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ബിജെപി സ്വതന്ത്രന് സിപിഎം പിന്തുണയില്‍ അട്ടിമറി ജയം. സിപിഎം ലോയേഴ്‌സ് യൂണിയന്റെയും ബിജെപിയുടെ അഭിഭാഷക പരിഷത്തിന്റയും പിന്തുണയുള്ള എന്‍. രാജ്‌മോഹനാണ് നൂറുവോട്ടിന് പ്രസിഡന്റായി തെരഞ്ഞെടുക്കെപ്പട്ടത്. 

കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും സിപിഎമ്മിന്റെ സെക്രട്ടറി സ്ഥാനാര്‍ത്ഥിയും ദയനീയമായി തോറ്റപ്പോള്‍ മറ്റ് ഭാരവാഹിത്വത്തിലേക്ക് മത്സരിച്ച ലോയേഴ്‌സ് കോണ്‍ഗ്രസ്സിന്റെ ഭൂരിഭാഗം സ്ഥാനാര്‍ത്ഥികളും വിജയിച്ചു. ലോയേഴ്‌സ് കോണ്‍ഗ്രസ്സ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ അഡ്വ: ജോസ് സെബാസ്റ്റ്യന് 94 വോട്ട് മാത്രമം ലഭിച്ചു. ലോയേഴ്‌സ് കോണ്‍ഗ്രസ്സിന്റെ പാനലില്‍ മത്സരിച്ച ജോസ് സെബാസ്റ്റ്യന്‍ ഒഴികെയുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് 65 പാനല്‍ വോട്ടുകള്‍ ലഭിച്ച സ്ഥാനത്ത് ജോസ് സെബാസ്റ്റ്യന് 40 പാനല്‍ വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. 

ലോയേഴ്‌സ് കോണ്‍ഗ്രസില്‍ നിന്നും മത്സരിച്ച അഡ്വ: പി.കെ സതീശന്‍ 124 വോട്ട് നേടി സെക്രട്ടറി സ്ഥാനത്തേക്ക് വിജയിച്ചു. ലോയേഴ്‌സ് യൂണിയനില്‍ നിന്നും സിക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചിരുന്ന അഡ്വ: ടിവി. രാജേന്ദ്രനെയാണ് സതീശന്‍ പരാജയപ്പെടുത്തിയത്. ലോയേഴ്‌സ് കോണ്‍ഗ്രസില്‍ നിന്നും വൈസ് പ്രസിഡന്റായിരുന്ന അഡ്വ: എം. പുരുഷോത്തമന്‍ വിജയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ചിറ്റാരിക്കാല്‍ ഡിവിഷനിലെ ഡിഡിഎഫ് സാഥാനാര്‍ത്ഥിയായിരുന്ന അഡ്വ: പി. വേണുഗോപാലായിരുന്നു ലോയേഴ്‌സ് യൂണിയന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി. ജോ. സെക്രട്ടറിയായി ലോയേഴ്‌സ് കോണ്‍ഗ്രസിലെ അഡ്വ: ഇകെ നസീമയെ തെരഞ്ഞടുത്തു. 

രണ്ടംഗ എക്‌സിക്യൂട്ടിവ് സ്ഥാനത്തേക്ക് മത്സരിച്ച ലോയേഴ്‌സ് യൂണിയനില്‍പ്പെട്ട അഡ്വ: ജയചന്ദ്രനും പരാജയപ്പെട്ടു. ലോയേഴ്‌സ് കോണ്‍ഗ്രസ്സ് അംഗങ്ങളായ അഡ്വ: കെഎന്‍ ശ്രീധരനും, അഡ്വ: ബി. നാരായണനുമാണ് എക്‌സിക്യൂട്ടീവ് അംഗങ്ങളായി വിജയിച്ചത്. 30 വര്‍ഷത്തിന് മേല്‍ സര്‍വ്വീസുള്ള സീനിയര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നടന്ന മത്സരത്തില്‍ മുന്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റായ ലോയേഴ്‌സ് കോണ്‍ഗ്രസ്സിലെ അംഗങ്ങളായ അഡ്വ: കെ. സി. ശശിധരന്‍, കെ. എന്‍. ശ്രീധരന്‍, വി. നാരായണന്‍ എന്നിവര്‍ വിജയിച്ചു.

പത്തു വര്‍ഷത്തിനും 30 വര്‍ഷത്തിനുമിടയില്‍ സര്‍വ്വീസുള്ള ജൂനിയര്‍ എ്്‌സിക്യൂട്ടീവ് അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ ലോയേഴ്‌സ് കോണ്‍ഗ്രസ്സ് അംഗങ്ങളായ അഡ്വ: ബിജു കൃഷ്ണനെയും, അഡ്വ: വിപിന്‍ ടി. ജോസിനെയും ലോയേഴ്‌സ് യൂണിയന്‍ അംഗങ്ങളായ അമിത്ത്, അഡ്വ: പി. വൈ. അജയകുമാറിനെയും തെരഞ്ഞെടുത്തു. 10 വര്‍ഷം വരെ സര്‍വ്വീസുള്ളവരുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ലോയേഴ്‌സ് കോണ്‍ഗ്രസ്സില്‍ നിന്നും സിദ്ധാര്‍ത്ഥ് നമ്പ്യാരെ തെരഞ്ഞെടുത്തു. വനിതാ വിഭാഗം എക്‌സിക്യൂട്ടീവ് അംഗങ്ങളായി ലോയേഴ്‌സ് കോണ്‍ഗ്രസ്സിലെ ശ്രീജ അത്തായി, ലോയേഴ്‌സ് യൂണിയനിലെ എന്‍. പി. സീമയും വിജയിച്ചു.

ലോയേഴ്‌സ് കോണ്‍ഗ്രസ്സിനൊപ്പം ചേര്‍ന്ന് മത്സരിച്ച മുസ്ലിം ലീഗിന്റെ ലോയേഴ്‌സ് ഫോറം അംഗമായ എം.ടിപി കരീം ജൂനിയര്‍ എക്‌സിക്യൂട്ടിവ് അംഗത്വത്തിന് വേണ്ടി മത്സരിച്ച് പരാജയപ്പെട്ടു. 95 മെമ്പര്‍മാരുള്ള ലോയേഴ്‌സ് കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഒഴികെ മിക്ക സ്ഥാനാര്‍ത്ഥികള്‍ക്കും നൂറിന് മുകളില്‍ വോട്ട് ലഭിച്ചപ്പോള്‍, 65 മെമ്പര്‍മാരുള്ള ലോയേഴ്‌സ് യൂണിയനില്‍പ്പെട്ട സ്ഥാനാര്‍ത്ഥികള്‍ക്ക് 70 നും 80 നുമിടയിലാണ് വോട്ട് ലഭിച്ചത് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് 101 വോട്ട് ലഭിക്കുകയും ചെയ്തു. ജോ. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച ലോയേഴ്‌സ് യൂണിയന്‍ കമ്മിറ്റി പ്രസിഡന്റായ അഡ്വ: പി. സതീശന്‍ പരാജയപ്പെട്ടു. 

Post a Comment

0 Comments

Top Post Ad

Below Post Ad