കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ ഒമ്പത് കേന്ദ്രങ്ങളിലായി കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയില്‍ നീലേശ്വരം താലൂക്ക് ആസ്പത്രി ശിശുരോഗ വിദഗ്ദന്‍ ഡോ. വി സുരേശനാണ് ആദ്യ ഡോസ് സ്വീകരിച്ചത്. തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ വി രാംദാസ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എടി മനോജ്, കാഞ്ഞങ്ങാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പ്രകാശ് കെ.വി എന്നിവരും വാക്‌സിനേഷന്‍ സ്വീകരിച്ചു.
ജില്ലയില്‍ ആറു കേന്ദ്രങ്ങളിലായി ആദ്യദിനം 323 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് 19 വാക്സിന്‍ നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഡോ. രാംദാസ് എ.വി അറിയിച്ചു. കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജ് 56, കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രി 51, കാസറഗോഡ് ജനറല്‍ ആസ്പത്രി 32, താലൂക് ആസ്പത്രികളായ നീലേശ്വരം 36, പനത്തടി 33, മംഗല്‍പ്പാടി 20, ബേഡഡുക്ക 36, പെരിയ സിഎച്ച് സി 31, എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രം 28 എന്നിങ്ങനെയാണ് ജില്ലായിലെ ഒമ്പതു കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍ നല്‍കിയവരുടെ കണക്ക്.
വാസിനേഷന്‍ വേദന കുറവുള്ളതും സുരക്ഷിതവുമാണെന്നും ജില്ലയില്‍ വാക്‌സിനെടുത്തതിന് ശേഷം ഇതുവരെയായായി ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
ഉക്കിനടുക്ക ഗവ. മെഡിക്കല്‍ കോളജില്‍ ഡോ. ആദര്‍ശ്, നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ സൂപ്രണ്ട് ഡോ. ജമാല്‍ അഹമ്മദ്, പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ സൂപ്രണ്ട് ഡോ. സി. സുകു, മംഗല്‍പാടി താലൂക്ക് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ് സൗമ്യ, ബേഡഡുക്ക താലൂക്ക് ആശുപത്രിയില്‍ ഡോ. അഭിഷേക് ചന്ദ്രന്‍, പെരിയ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജ് മോഹന്‍, എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആശാ പ്രവര്‍ത്തക ദിജി എന്നിവര്‍ ആദ്യ ഡോസുകള്‍ സ്വീകരിച്ചു.
കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ വാക്‌സിനേഷന്‍ കേന്ദ്രം കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വിഎം മുനീറും ജില്ലാസ്പത്രിയിലെ വാക്‌സിനേഷന്‍ കേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്സണ്‍ സുജാത കെവി, വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുല്ല എന്നിവരും സന്ദര്‍ശിച്ചു.
കാസര്‍കോട് ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ തുടങ്ങി: ആദ്യ ദിവസം 323 ആരോഗ്യ പ്രവര്‍ത്തകര്‍ വാക്സിന്‍ സ്വീകരിച്ചു
4/
5
Oleh
evisionnews