അമൃത്സര്‍ (www.evisionnews.co): പഞ്ചാബില്‍ ബി.ജെ.പി പ്രവര്‍ത്തകരും കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടല്‍. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി. പഞ്ചാബിലെ ജലന്ധറിലാണ് സംഘര്‍ഷമുണ്ടായത്. ബി.ജെ.പി നടത്തുന്ന കാര്‍ഷിക നിയമ അനുകൂല സമ്മേളനത്തിലേക്ക് പ്രതിഷേധവുമായി കര്‍ഷകര്‍ എത്തുകയായിരുന്നു. തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.
സംഘര്‍ഷത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. നിരവധി പേര്‍ക്ക് പരിക്ക് ഏറ്റിറ്റുണ്ടാകാം എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹരിയാനയിലും ബി.ജെ.പി പ്രവര്‍ത്തകരും കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ബി.ജെ.പിക്ക് സ്വാധീനമുള്ള ഗ്രാമങ്ങളില്‍ പ്രതിഷേധക്കാരെ പ്രവേശിപ്പിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷമുണ്ടായത്. വെള്ളിയാഴ്ചയായിരുന്നു സംഭവം.
അതേസമയം ഹരിയാനയില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ റാലിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ കര്‍ഷകര്‍ക്ക് നേരെ പൊലീസ് അതിക്രമമുണ്ടായി. കര്‍ഷകര്‍ക്ക് നേരെ ലാത്തി വീശിയ പൊലീസ് കണ്ണീര്‍ വാതകവും പ്രയോഗിച്ചു.
ബി.ജെ.പി പ്രവര്‍ത്തകരും കര്‍ഷകരും ഏറ്റുമുട്ടി; പഞ്ചാബില്‍ സംഘര്‍ഷം
4/
5
Oleh
evisionnews