Type Here to Get Search Results !

Bottom Ad

ചെമ്മനാട് യൂത്ത് ലീഗ് കണ്‍വെന്‍ഷനും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും നടത്തി


ചെമ്മനാട് (www.evisionnews.co): അസ്ഥിത്വം വീണ്ടെടുക്കാന്‍ യുവതയുടെ പോരാട്ടം എന്ന പ്രമേയത്തില്‍ യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് കാമ്പയിന്റെ ഭാഗമായി പരവനടുക്കം യൂത്ത് ലീഗ് കമ്മിറ്റി കണ്‍വെന്‍ഷനും ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികള്‍ക്ക് സ്വീകരണവും സംഘടിപ്പിച്ചു. ഉദുമ മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ആഷിഫ് മാളിക ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി നഷാത്ത് പരവനടുക്കം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ലീഗ് വൈസ് പ്രസിഡന്റ് മുസ്തഫ മച്ചിനടുക്കം പ്രമേയ പ്രഭാഷണം നടത്തി.

ബ്ലോക്ക് മെമ്പര്‍ എന്‍എ ബദ്‌റുല്‍ മുനീര്‍, വാര്‍ഡ് മെമ്പര്‍ ചന്ദ്രശേഖരന്‍ കുളങ്ങര എന്നിവര്‍ക്ക് ഉപഹാരം നല്‍കി. കോവിഡ്് കാലത്ത് മികച്ച പ്രവര്‍ത്തനം നടത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുസമ്മില്‍ റഹ്‌മാനെ ഉപഹാരം നല്‍കി അനുമോദിച്ചു. വാര്‍ഡ് ലീഗ് ജന. സെക്രട്ടറി അസ്്‌ലം മച്ചിനടുക്കം, ബികെ മുഹമ്മ്ഷാ, ഹഫീസ് കീഴൂര്‍, അബ്ദുല്‍ ഗനി, അഹമ്മദ് ജസീല്‍, ബിലാല്‍ സംബന്ധിച്ചു.

ഭാരവാഹികള്‍: ശുഐബ് ബിന്‍ ശാഫി (പ്രസി), ഫിറോസ്, തസ്ലിം വളപ്പോത്ത് (വൈസ് പ്രസി), റഖീബ് മുഹമ്മദ് (ജന. സെക്ര), മഹ്‌റൂഫ് എംകെ, നഈം കുന്നില്‍, മുബഷിര്‍ മൂപ്പന്‍ (ജോ. സെക്ര), അഹമ്മദ് ജസീല്‍ (ട്രഷ).

Post a Comment

0 Comments

Top Post Ad

Below Post Ad