Type Here to Get Search Results !

Bottom Ad

അന്ത്യശാസനം തള്ളിയ കര്‍ഷകര്‍ സംഘടിച്ചെത്തി: പോലീസും കേന്ദ്രസേനയും മടങ്ങി


ദേശീയം (www.evisionnews.co): ഗാസിപ്പുരിലെ സമരവേദിക്കു സമീപത്തു നിന്ന് പോലീസും കേന്ദ്രസേനയും മടങ്ങി. ഇന്ന് കര്‍ഷകരെ സമരഭൂമിയില്‍ നിന്ന് ഒഴിപ്പിച്ചേക്കില്ല. വ്യാഴാഴ്ച രാത്രി 11 മണിയോടെ ഡല്‍ഹി- ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലെ ഗാസിപ്പുരിലെ സമരഭൂമിയില്‍ നിന്ന് ഒഴിഞ്ഞു പോകണമെന്നായിരുന്നു കര്‍ഷകര്‍ക്ക് പൊലീസ് നിര്‍ദേശം നല്‍കിയിരുന്നത്. രാത്രി തന്നെ ഒഴിയണമെന്ന അന്ത്യശാസനം തള്ളിയ കര്‍ഷകര്‍ സംഘടിച്ചെത്തിയതോടെ തിരക്കിട്ട് നടപടി വേണ്ടെന്ന തീരുമാനത്തിലെത്തുകയായിരുന്നു ജില്ലാ ഭരണകൂടം. പോലീസും കേന്ദ്രസേനയും മടങ്ങിയതോടെ കര്‍ഷകര്‍ ദേശീയ പതാകയുമേന്തി ആഹ്ലാദപ്രകടനം നടത്തി.

വന്‍പോലീസ് സന്നാഹമായിരുന്നു ഗാസിപ്പുരിലെ സമരവേദിക്കു സമീപത്തുണ്ടായിരുന്നത്. ജില്ല മജിസ്ട്രേട്ട് അടക്കമുള്ള ഉന്നതോദ്യോഗസ്ഥരും പ്രദേശത്ത് എത്തിയിരുന്നു. നേരത്തെ പൊലീസ് നടപടി രാത്രിയുണ്ടാകില്ലെന്ന് ജില്ലാ മജിസ്‌ട്രേറ്റ് വ്യക്തമാക്കിയെങ്കിലും പൊലീസും കേന്ദ്രസേനയും സ്ഥലത്ത് നിലയുറപ്പിച്ചതോടെ ആശങ്ക തുടര്‍ന്നു.

രാത്രി പതിനൊന്ന് മണി വരെയായിരുന്നു ഒഴിയാന്‍ നേരത്തെ കര്‍ഷകര്‍ക്ക് നല്‍കിയിരുന്ന സമയം. എന്ത് സംഭവിച്ചാലും പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ നിലപാടെടുത്തതിന്റെ പിന്നാലെയാണ് പൊലീസ് ഒരു സംഘര്‍ഷ സാഹചര്യത്തില്‍ നിന്ന് പിന്‍വാങ്ങിയത്. പ്രത്യേകിച്ചും ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങുന്ന സാഹചര്യത്തില്‍ രാത്രി തിരക്കിട്ട് പൊലീസ് നടപടിയുണ്ടായാല്‍ പാര്‍ലമെന്റിലടക്കം കേന്ദ്ര സര്‍ക്കാരിന് വലിയ വെല്ലുവിളിയായി സംഭവം മാറുമെന്ന വിലയിരുത്തലുകളും ഉണ്ടായിരുന്നു.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad