Type Here to Get Search Results !

Bottom Ad

കര്‍ഷക മാര്‍ച്ച് മുന്നേറുന്നു: ഡല്‍ഹിയില്‍ തെരുവുയുദ്ധം, വെടിയേറ്റ് മൃതദേഹം പോലീസ് കൊണ്ടുപോയെന്ന് ആരോപണം


ദേശീയം (www.evisionnews.co): കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിയില്‍ വ്യാപക സംഘര്‍ഷം. ഡല്‍ഹി ഐടിഒയില്‍ നടന്ന സംഘര്‍ഷത്തില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചെന്ന് കര്‍ഷക സംഘടകള്‍ പറഞ്ഞു. മരിച്ചയാളുടെ മൃതദേഹം പോലീസ് തന്നെ കൊണ്ടുപോയെന്നും നേതാക്കള്‍ പറയുന്നു. പോലീസ് വെടിവെയ്പ്പിനെ തുടര്‍ന്നാണ് കര്‍ഷകന്‍ മരിച്ചതെന്ന് പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ആരോപിച്ചു. 

എന്നാല്‍ ഇക്കാര്യത്തില്‍ പോലീസിന്റെ ഭാഗത്തുനിന്ന് സ്ഥിരീകരണം ഉണ്ടായിട്ടില്ല. എന്നാല്‍ കര്‍ഷകന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ദേശീയ മാധ്യമങ്ങളില്‍ ചിലരെ കര്‍ഷകര്‍ തടഞ്ഞു. കേന്ദ്ര സര്‍ക്കാരിനെ അനുകൂലിക്കുന്നു എന്നാരോപിച്ചാണ് കര്‍ഷകര്‍ മാധ്യമങ്ങളെ തടഞ്ഞത്. മുന്‍കൂട്ടി നിശ്ചയിച്ച റൂട്ടില്‍നിന്നു മാറി നൂറുകണക്കിന് കര്‍ഷകര്‍ പോയത് ലാത്തിച്ചാര്‍ജിലും കണ്ണീര്‍വാതക പ്രയോഗത്തിലും കലാശിച്ചു. ഐടിഒയില്‍ ഒരു ബസ് കര്‍ഷകര്‍ നശിപ്പിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad