Friday, 8 January 2021

ബിജെപി- സിപിഎം- എസ്ഡിപിഐ അവിശുദ്ധ സഖ്യം രാഷ്ട്രീയ സദാചരത്തെ കശാപ്പു ചെയ്തു: മുസ്്‌ലിം ലീഗ്


കാസര്‍കോട് (www.evisionnews.co): രാഷ്ട്രീയ സദാചാരവും, ജനാധിപത്യ അന്തസത്തയും, കാറ്റില്‍ പറത്തി അധികാരത്തിന് വേണ്ടി സി.പി.എം-ബി.ജെ.പി-എസ്.ഡി.പി.ഐ കക്ഷികള്‍ അവിശുദ്ധ ബാന്ധവം നടത്തിയതായി മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം റീതിംഗ് എകദിന പ്രവര്‍ത്തക സമിതി യോഗം വിലയിരുത്തി. വര്‍ഗീയതയും, അസത്യവും, പ്രചരിപ്പിച്ച് മലീമസമാക്കിയ ഗ്രാമ പ്രദേശങ്ങളില്‍ ജനാധിപത്യത്തിന്റെയും മാനവീകതയുടെയും വികസനത്തിന്റെയും മഹിത സന്ദേശം പകര്‍ന്ന് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടാന്‍ യോഗം തീരുമാനിച്ചു. 
 
അധികാര ദുര്‍വിനിയോഗത്തിന്റെയും പണ സ്വാധീനത്തിന്റെയും, ദുഷ്പ്രചരണത്തിന്റെയും വലയില്‍ വഴുതി വീഴാതെ യു.ഡി.എഫിനെ ചേര്‍ത്ത് നിര്‍ത്തിയ വോട്ടര്‍മാര്‍ക്കും വിജയികള്‍ക്കും യോഗം അഭിവാദ്യങ്ങള്‍ നേര്‍ന്നു. കാസര്‍കോട് മണ്ഡലത്തിലുണ്ടായ ജയ-പരാജയങ്ങള്‍ സംബന്ധിച്ച് യോഗം വിലയിരുത്തി.മുന്നണി തലത്തിലും, സംഘടനാ തലത്തിലുമുണ്ടായ വീഴ്ച്ചയും പോരായ്മകളും സംബന്ധിച്ച് അന്വേഷണം നടത്തി മുന്നണിയെയും പാര്‍ട്ടിയെയും ശക്തിപ്പെടുത്താന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു.

യോഗം സി.ടി അഹമ്മദലി ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് എ.എം.കടവത്ത് അദ്ധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള സ്വാഗതം പറഞ്ഞു.ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹിമാന്‍, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, മണ്ഡലം നിരീക്ഷകന്‍ കെ.മുഹമ്മദ് കുഞ്ഞി, പി.എം.മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള,മാഹിന്‍ കേളോട്ട്,അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, ടി.എം.ഇഖ്ബാല്‍, പി.അബ്ദുള്‍ റഹിമാന്‍ ഹാജി, ഇ.അബൂബക്കര്‍ ഹാജി, യഹ്യ്യ തളങ്കര,കാദര്‍ ചെങ്കള, അന്‍വര്‍ ചേരങ്കൈ, കെ.എം.ബഷീര്‍, ഖാലിദ് പച്ചക്കാട്,മക്കാര്‍ മാസ്റ്റര്‍, ഒ.പി.ഹനീഫ,കെ.ബി. കുഞ്ഞാമു,ബദുറുദ്ധീന്‍ താഷിം,അന്‍വര്‍ ഓസോണ്‍, ഹാരിസ്ചൂരി, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, കെ.ശാഫി ഹാജി, എം.എ.ഹാരിസ്,അബൂബക്കര്‍ മാര്‍പ്പനടുക്ക, റഷീദ് ബെളിഞ്ചം,ശംസുദ്ധീന്‍ കിന്നിങ്കാര്‍, സി.എച്ച്.മുഹമ്മദ് കുഞ്ഞി ചായിന്റടി, അബ്ദുല്ല കുഞ്ഞി ഹാജി ബേര്‍ക്ക,എ.എ.ജലീല്‍, സി.എ.അബ്ദുല്ല കുഞ്ഞി, ടി.ഇ.മുഖ്താര്‍, ഇ.എ അബ്ദുല്‍ ജലീല്‍, ഖാദര്‍ പാലോത്ത്, ജലീല്‍ കടവത്ത്, അബ്ദുല്ല ഹാജി ഗോവ, എസ്.പി.സലാഹുദ്ധീന്‍, ബി.എ.അബ്ബാസ് ഹാജി, അബ്ദുല്ല ചാലക്കര,ഹമീദ് പള്ളത്തടുക്ക,ഹമീദ് പൊസൊളിഗെ, എസ്.കെ.അബ്ബാസ് അലി, ഇഖ്ബാല്‍ മുള്ളേരിയ, കെ.അസീസ് ഹാജി,മജീദ് പട്ട്‌ള, സഹിമ സി.എ, അഡ്വ: വി.എം.മുനീര്‍, കാദര്‍ബദ്രിയ, ശാന്ത ബി, സിദ്ധീഖ് സന്തോഷ് നഗര്‍, ഹാരിസ് ബെദിര,റഫീഖ് വിദ്യാനഗര്‍, ഷാനിഫ് നെല്ലിക്കട്ട, ഇ.ആര്‍.ഹമീദ്, മുത്തലിബ് പാറക്കെട്ട്,ഗഫൂര്‍ തളങ്കര, ബി.കെ.ഷംസുദ്ദീന്‍, ഖാളി മുഹമ്മദ്, ഷാഫി, ഖാലിദ് എം,സംബന്ധിച്ചു.


Related Posts

ബിജെപി- സിപിഎം- എസ്ഡിപിഐ അവിശുദ്ധ സഖ്യം രാഷ്ട്രീയ സദാചരത്തെ കശാപ്പു ചെയ്തു: മുസ്്‌ലിം ലീഗ്
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.