കാസര്‍കോട് (www.evisionnews.co): നിലനില്‍പ്പിനായി പേരാടുന്ന കര്‍ഷകരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിന് രാജ്യം വലിയവില നല്‍കേണ്ടി വരുമെന്ന് മുസ്്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സിടി അഹമ്മദലി. കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ചും എല്‍ഡിഎഫ് സര്‍ക്കാറിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കുമെതിരെ സ്വതന്ത കര്‍ഷക സംഘം സംസ്ഥാന വ്യപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ കമ്മിറ്റി പുതിയ ബസ് സ്റ്റാന്റ് ഒപ്പുമരചുവട്ടില്‍ സംഘടിപ്പിച്ച 'കര്‍ഷക ചത്വരം' സമരപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു സി.ടി.
രാജ്യത്തെ മനുഷ്യര്‍ക്ക് അന്നം നല്‍കുന്ന കര്‍ഷകര്‍ക്ക് താങ്ങാവേണ്ട സര്‍ക്കാര്‍ അവരെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് വേളയില്‍ കര്‍ഷകര്‍ക്ക് നല്‍കിയ അവകാശങ്ങള്‍ ഒന്നുപോലും നടപ്പിലാക്കാത്ത സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാറിന് തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും സിടി പറഞ്ഞു.
ജില്ലാ പ്രസിഡന്റ് സിഎ അബ്ദുല്ലക്കുഞ്ഞി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹസന്‍ നെക്കര സ്വാഗതം പറഞ്ഞു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യപ്രഭാഷണം നടത്തി. മുസ്്ലിം ലീഗ് ജില്ലാ പ്രസിഡന്റ്് ടിഇ അബ്ദുല്ല, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, അസീസ് മരിക്കെ, മൂസ ബി. ചെര്‍ക്കള, എഎം കടവത്ത്, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ഇ. അബൂബക്കര്‍ ഹാജി, കെബി മുഹമ്മദ് കുഞ്ഞി എം. അബ്ദുല്ല മുഗു, ഇബ്രാഹിം ഹാജി പാലാട്ട്, സിഎം ഖാദര്‍ ഹാജി, സോളാര്‍ കുഞ്ഞാഹമ്മദ് ഹാജി, ഉസ്മാന്‍ പാണ്ഡ്യാല, ഹമീദ് മച്ചംമ്പാടി, കൊവ്വല്‍ അബ്ദുല്‍ റഹ്മാന്‍ ഹാജി, ഒ.ടി അഹമ്മദ് ഹാജി, ഖലീല്‍ മരിക്കെ, ഇആര്‍ ഹമീദ്, അബ്ബാസ് ബന്താട്, എസ്പി സലാഹുദ്ദീന്‍ പ്രസംഗിച്ചു.
കര്‍ഷകരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്ന കേന്ദ്ര നിലപാട് പ്രതിഷേധാര്‍ഹം: സിടി
4/
5
Oleh
evisionnews