Saturday, 16 January 2021

ഷംനാടും കെഎസും മുസ്ലിം ലീഗിന് ദിശാബോധം നല്‍കിയ നേതാക്കള്‍: സിടി അഹമ്മദലി


കാസര്‍കോട് (www.evisionnews.co): ഹമീദലി ഷംനാടും കെഎസ് അബ്ദുല്ലയും മുസ്്ലിം ലീഗിന് ദിശാബോധം നല്‍കിയ നേതാക്കളായിരുന്നുവെന്ന് മുസ്്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സിടി അഹമ്മദലി പറഞ്ഞു. മുസ്്ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹമീദലി ഷംനാട്, കെഎസ് അബ്ദുല്ല അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎം കോട്ടയായ നാദാപുരത്ത് നിന്ന് ജയിച്ച് എംഎല്‍എയും പിന്നീട് രാജ്യസഭാംഗവും പിഎസ്സി മെമ്പറും നഗരസഭാ ചെയര്‍മാനുമായിരുന്ന ഷംനാട് എല്ലാ മേഖലകളിലും സംശുദ്ധമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചത്. വിദ്യാഭ്യാസ കാര്യത്തില്‍ ഏറെ തല്‍പരനായിരുന്ന ഷംനാട് വിദ്യാഭ്യാസ പരമായി പിന്നാക്കം നിന്നിരുന്ന സമുദായത്തെ ഉന്നത നിലയില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി.

കെ.എസ്.അബ്ദുല്ല കാസര്‍കോട്ടെ മതസൗഹാര്‍ദ്ദത്തിന്റെ അംബാസിഡറായിരുന്നു. കാസര്‍കോട്ട് സംഘര്‍ഷവും സംഘട്ടനവുമൊക്കെ നടന്ന കാലങ്ങളില്‍ മതസൗഹാര്‍ദ്ദം പുനസ്ഥാപിക്കാനും, കലാപങ്ങളും സംഘര്‍ഷങ്ങളും ഒഴിവാക്കാനുള്ള സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. വിദ്യാഭ്യാസ കാര്യത്തില്‍ ഏറെ താല്‍പര്യം കാണിച്ച കെഎസ് അബ്ദുല്ല നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തി. ഈരണ്ട് നേതാക്കളുടെയും കാല്‍പാടുകള്‍ പിന്തുടര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പുതിയ തലമുറ മുന്നോട്ടുവരണമെന്നും സിടി പറഞ്ഞു.

ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹിമാന്‍ സ്വാഗതം പറഞ്ഞു. അഡ്വ. ബിഎഫ് അബ്ദുല്‍ റഹിമാന്‍ ഹമീദലി ഷംനാട് അനുസ്മരണവും ബഷീര്‍ വെള്ളിക്കോത്ത് കെ.എസ്. അബ്ദുല്ല അനുസ്മരണ പ്രഭാഷണവും നടത്തി. മുസ്്ലിം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി വൈസ് പ്രസിഡന്റ് എം.ബി യൂസുഫ് സെക്രട്ടറി പിഎം മുനീര്‍ ഹാജി നിയോജക മണ്ഡലം പ്രസിഡന്റ് ജനറല്‍ സെക്രട്ടറിമാരായ എഎം കടവത്ത് കെഇഎ ബക്കര്‍ അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള എബി ഷാഫി അഡ്വ. എംടിപി കരീം, എം. അബ്ബാസ് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീര്‍, കെഎസ് അന്‍വര്‍ സാദത്ത്, കെ.പി മുഹമ്മദ് അഷ്റഫ്, എ. അഹമ്മദ് ഹാജി, എപി ഉമ്മര്‍ സി.എ അബ്ദുല്ലകുഞ്ഞി, അന്‍വര്‍ ചേരങ്കൈ, ഷരീഫ് കൊടവഞ്ചി, ഹസന്‍ നെക്കര, അബ്ദുല്‍ ഖാദര്‍ കല്ലട്ര, അഡ്വ. വി.എം മുനീര്‍ ഖാദര്‍ ബദ്രിയ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Posts

ഷംനാടും കെഎസും മുസ്ലിം ലീഗിന് ദിശാബോധം നല്‍കിയ നേതാക്കള്‍: സിടി അഹമ്മദലി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.