ദേശീയം (www.evisionnews.co): മാതാവിന്റെ മൃതദേഹം പത്തു വര്‍ഷത്തോളം ഫ്രീസറിലാക്കി വീട്ടിനകത്ത് സൂക്ഷിച്ച് ഒരു മകള്‍. ജപ്പാനില്‍ നിന്നാണ് വിചിത്രമായ ഈ വാര്‍ത്ത. അറുപതുകാരിയായ അമ്മയുടെ മരണം പുറംലോകത്തെ അറിയിച്ചാല്‍ വീടൊഴിഞ്ഞ് കൊടുക്കേണ്ടി വരുമെന്ന ഭയമാണ് മകളെ ഇതിന് പ്രേരിപ്പിച്ചത്.
അമ്മയുടെ പേരില്‍ ഏതാനും വര്‍ഷത്തേക്കായി ലീസിനെടുത്ത അപ്പാര്‍ട്ട്‌മെന്റായിരുന്നു ഇവരുടേത്. അമ്മ മരിച്ചുവെന്നറിഞ്ഞാല്‍ ഉടമസ്ഥര്‍ തന്നെ അവിടെ നിന്ന് പുറത്താക്കുമെന്ന് മകള്‍ യൂമി യോഷിനോ ആശങ്കപ്പെട്ടിരുന്നുവത്രേ. ഇതിനെ തുടര്‍ന്ന് അമ്മയുടെ മരണം രഹസ്യമാക്കി വയ്ക്കാന്‍ യൂമി തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ വീട്ടുവാടക കൊടുക്കാന്‍ വഴിയില്ലാതായതോടെ 48കാരിയായ യൂമിക്ക് അവിടെ നിന്നിറങ്ങേണ്ടിവന്നു. തുടര്‍ന്ന് വീട്ടുമടമസ്ഥര്‍ വീട് വൃത്തിയാക്കാനായി ഏര്‍പ്പെടുത്തിയ തൂപ്പുകാരാണ് ഫ്രീസറും അതിനകത്തെ മൃതദേഹവും കണ്ടത്. തുടര്‍ന്ന് പോലീസ് യൂമിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അമ്മയുടെ മൃതദേഹം പത്തു വര്‍ഷം ഫ്രീസറില്‍ സൂക്ഷിച്ച മകള്‍ അറസ്റ്റില്‍
4/
5
Oleh
evisionnews