Type Here to Get Search Results !

Bottom Ad

ഭെല്‍ ഇഎംഎല്‍: എന്‍എ നെല്ലിക്കുന്ന് ഗവര്‍ണറെ കണ്ടു


കേരളം (www.evisionnews.co): ഭെല്‍ ഇഎംഎല്‍ കമ്പനി കൈമാറ്റത്തിനുള്ള അന്തിമ അനുമതി കേന്ദ്രത്തില്‍ നിന്നും ലഭിക്കാന്‍ വൈകുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ട് ചര്‍ച്ച നടത്തി.

2016ല്‍ സ്ഥാപനത്തിലെ 51 ശതമാനം ഓഹരികള്‍ കയ്യൊഴിയാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയും ഓഹരികള്‍ ഏറ്റെടുക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാവുകയും ചെയ്‌തെങ്കിലും വില്പന കരാര്‍ ഒപ്പ് വെക്കാനുള്ള അന്തിമ അനുമതി കേന്ദ്ര സര്‍ക്കാര്‍ നല്‍കാത്തത് കാരണം കമ്പനി പ്രതിസന്ധിയിലാവുകയും കഴിഞ്ഞ പത്ത് മാസമായി അടഞ്ഞു കിടക്കുകയുമാണ്.


ജീവനക്കാര്‍ക്ക് കഴിഞ്ഞ രണ്ട് വര്‍ഷമായി ശമ്പളം ലഭിക്കുന്നില്ല. കേന്ദ്ര മന്ത്രിമാര്‍ക്ക് നിരവധി തവണ നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടും എം.പിമാര്‍ പാര്‍ലമെന്റില്‍ വിഷയം ഉന്നയിച്ചിട്ടും കോടതി വിധികള്‍ നടപ്പിലാക്കാത്ത സാഹചര്യത്തിലുമാണ് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി എം.എല്‍.എ ഗവര്‍ണ്ണറെ കണ്ടത്. ജില്ലയിലെ ഏക പൊതുമേഖലാ വ്യവസായത്തെ സംരക്ഷിക്കാനും ജീവനക്കാരെയും കുടുംബങ്ങളെയും പട്ടിണിയില്‍ നിന്ന് കരകയറ്റാനും അടിയന്തിര ഇടപെടല്‍ വേണമെന്ന് എം.എല്‍.എ. ഗവര്‍ണ്ണറോടാവശ്യപ്പെട്ടു.


വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രത്യേക ഇടപെടല്‍ ഉണ്ടാവുമെന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉറപ്പു നല്‍കി.
തൊഴിലാളി യൂണിയന്‍ നേതാക്കളായ കെ.പി.മുഹമ്മദ് അഷ്‌റഫ് ,വി രത്‌നാകരന്‍, എ വാസുദേവന്‍, കെ.ജി.സാബു, എസ്.ടി.യു ജില്ലാ സെക്രട്ടറി മുത്തലിബ് പാറക്കെട്ട് എന്നിവര്‍ സംബന്ധിച്ചു.


Post a Comment

0 Comments

Top Post Ad

Below Post Ad