ദുബൈ (www.evisionnews.co): അശരണര്‍ക്ക് അത്താണിയായ നേതാവായിരുന്നു കെഎസ് അബ്ദുള്ളയെന്ന് യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി ചെയര്‍മാനും ചന്ദ്രിക ഡയറക്ടറുമായ ഡോ പി.എ ഇബ്രാഹിം ഹാജി അനുസ്മരിച്ചു. ദുബൈ കെ.എം.സി.സി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ടാലന്റ് 2021 പ്രോഗ്രാമില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കാസര്‍കോടിന്റെ സുല്‍ത്താനായിരുന്ന കെ.എസ്. അബ്ദുള്ള സാഹിബ് എല്ലാ മേഖലകളിലും തന്റെതായ വ്യക്തി മുദ്രപതിപ്പിച്ച നേതാവായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കെ.എസിന്റെ ആതിഥേയത്വം ലഭിക്കാത്ത സാംസ്‌കാരിക നായകന്മാര്‍ കേരളത്തില്‍ വളരെ കുറവായിരിക്കും. സാഹിത്യരംഗത്തും സാംസ്‌കാരിക രംഗത്തുമുള്ളവരുമായി കെഎസ് വളരെ അടുത്ത ബന്ധമായിരുന്നു പുലര്‍ത്തിയിരുന്നതെന്നും പാവപ്പെട്ടവര്‍ക്ക് അത്താണിയായി വര്‍ത്തിച്ച മഹാനായിരുന്നു കെ.എസ്. അബ്ദുള്ള- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുബൈ കെഎംസിസി ജില്ലാ. കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. യുഎഇ കെഎംസിസി ട്രഷറര്‍ നിസാര്‍ തളങ്കര, ദുബൈ കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി സെക്രട്ടറി അഡ്വ ആഷിഖ്, ദുബൈ കെ എം സി സി ആക്ടിം ജനറല്‍ സെക്രട്ടറി ഹംസ തൊട്ടി അഡ്വ സാജിദ് അബൂബക്കര്‍, വൈസ് പ്രസിഡന്റ് ഹനീഫ് ചെര്‍ക്കള, സെക്രട്ടറി അഡ്വ: ഇബ്രാഹിം ഖലീല്‍,
സര്‍ഗധാര ചെയര്‍മാന്‍ അഷ്റഫ് കൊടുങ്ങല്ലൂര്‍ മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പിവി നാസര്‍, സര്‍ഗധാര ജനറല്‍ കണ്‍വീനര്‍ നജീബ് തച്ചംപൊയില്‍,ഡോക്ടര്‍ ഷരീഫ് പൊവ്വല്‍ ദുബൈ കോര്‍ട്ട് സീനിയര്‍ അഡ്വക്കേറ്റ് അഫ്ര അബ്ദുല്‍ റഹ്മാന്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ സെനറ്റ് മെമ്പര്‍ അസ്മിന അഷ്റഫ്, ഷാര്‍ജ കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് ജമാല്‍ ബൈത്താന്‍ ജീലാനി ഖാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ദുബായ് കെഎംസിസി ജില്ലാ ഭാരവാഹികളായ മഹ്മൂദ് ഹാജി പൈവളിഗെ, സിഎച്ച് നൂറുദ്ദിന്‍ കാഞ്ഞങ്ങാട്, സലാം തട്ടാഞ്ചേരി, ഫൈസല്‍ മൊഹ്‌സിന് തളങ്കര, ഹസൈനാര്‍ ബീജന്തടുക്ക , മണ്ഡലം ഭാരവാഹികളായ ഫൈസല്‍ പട്ടേല്‍, ഹനീഫ് ബാവ ,ഡോക്ടര്‍ ഇസ്മായില്‍. ഷബീര്‍ കൈതക്കാട്, സുബൈര്‍ കുബണൂര്‍, ഷാഫി ചെര്‍ക്കള, സിദ്ദീഖ് അടൂര്‍, ഇബ്രാഹിം ബേരികെ, സത്താര്‍ ആലമ്പാടി, സി എ ബഷീര്‍ പള്ളിക്കര സംബന്ധിച്ചു. അഷ്റഫ് പാവൂര്‍ പ്രാര്‍ത്ഥനയും ജില്ലാ ട്രഷറര്‍ ഹനീഫ് ടിആര്‍ മേല്‍പറമ്പ് നന്ദിയും പറഞ്ഞു
കെഎസ് അബ്ദുള്ള അശരണര്‍ക്ക് അത്താണി ആയ നേതാവ്: ഡോ: പിഎ ഇബ്രാഹി ഹാജി
4/
5
Oleh
evisionnews