
ശരത്ലാലിനും കൃപേഷിനും നൽകാൻ മടിച്ച നീതി പരാതിക്കാരിക്ക് നൽകാൻ തയ്യാറായ മുഖ്യമന്ത്രി പിണറായി വിജയന്റെ നീതിബോധം കേരള സമൂഹം വിലയിരുത്തുമെന്ന് കോൺഗ്രസ് എം.എൽ.എ പി.ടി തോമസ്. ഉമ്മൻ ചാണ്ടി അടക്കമുള്ള കോൺഗ്രസ്സ് യുഡിഫ് നേതാക്കന്മാരെ കള്ളക്കേസിൽ കുടുക്കി അവസാനിപ്പിക്കാം എന്ന മുഖ്യമന്ത്രിയുടെ വ്യാമോഹം അസ്ഥാനത്താണെന്നും പി ടി തോമസ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
പി.ടി തോമസിന്റെ ഫേസ്ബുക്ക് കുറിപ്പ്:
കേരളത്തിന്റെ ബഹുമാന്യനായ മുഖ്യമന്ത്രി മിസ്റ്റർ പിണറായി വിജയൻ ശരത്ലാലിനും കൃപേഷിനും നിങ്ങൾ നൽകാൻ മടിച്ച നീതി പരാതിക്കാരിക്ക് നൽകാൻ തയ്യാറായ നിങ്ങളുടെ നീതിബോധം കേരളം വിലയിരുത്തും, സമൂഹം വിലയിരുത്തും.
ഈ പ്രപഞ്ചം മുഴുവൻ ഇളകി വന്നാലും അതിനെ നേരിടാൻ കരുത്തുള്ള ഉമ്മൻ ചാണ്ടി അടക്കമുള്ള കോൺഗ്രസ്സ് യുഡിഫ് നേതാക്കന്മാരെ കള്ളക്കേസിൽ കുടുക്കി അവസാനിപ്പിക്കാം എന്ന നിങ്ങളുടെ വ്യാമോഹം അസ്ഥാനത്താണ് മിസ്റ്റർ വിജയൻ എന്ന് പറയാൻ ആഗ്രഹിക്കുന്നു.
നിങ്ങൾ ശരത്ലാലിന്റെയും കൃപേഷിന്റേയും കേസ്സ് സിബിഐ ക്ക് വിടുമ്പോൾ നിങ്ങൾ കേരളത്തോട് പറഞ്ഞൊരു വാക്കുണ്ട് അത് മറക്കരുത് കേരള പോലീസിന്റെ ആത്മവീര്യം തകരും അത് കൊണ്ടു ഞങ്ങൾ സുപ്രീംകോടതിയിൽ കേസിന് പോകും എന്ന് പറഞ്ഞ് കേരളത്തിന്റെ ഖജനാവിൽ നിന്നും ഇന്ത്യയിലെ മുന്ത്യ അഭിഭാഷകരെ കൊണ്ട് വന്ന് ആ കുട്ടികളുടെ കൊലപാതികൾക്ക് വേണ്ടി കോടികൾ പൊടിച്ചു.
സുപ്രീംകോടതിയും നിങ്ങളെ കൈവിട്ടു. ആ നീതി ബോധത്തിന്റെ ആയിരം അംശമെങ്കിലും എന്തു കൊണ്ട് നിങ്ങൾക്ക് ഉണ്ടായില്ല.
തിരഞ്ഞെടുപ്പ് പടിവാതിക്കൽ നിൽക്കുമ്പോൾ നിങ്ങളുടെ ഈ രാഷ്ട്രീയ സ്റ്റണ്ട് കേരളം മനസിലാക്കിക്കൊള്ളും.
യു.ഡി.ഫിനെ നയിക്കാൻ 10 അംഗ സമതിയുടെ ചെയർമാൻ ആയി ഉമ്മൻ ചാണ്ടി വന്നപ്പോൾ നിങ്ങളുടെ ചങ്കിടിപ്പ് കൂടി. അഞ്ച് വർഷം അധികാരവും അന്വേഷണ ഏജൻസികളും കയ്യിൽ ഇരുന്നിട്ടും എന്തെ നിങ്ങൾ അന്വേഷിക്കാതിരുന്നത്.
തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഈ രാഷ്ട്രീയ വെളിപാട് പ്രബുദ്ധ കേരളം തിരിച്ചറിയും. ഉമ്മൻ ചാണ്ടിയെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല.
നമുക്ക് കാണാം…
ശരത്ലാലിനും കൃപേഷിനും നൽകാൻ മടിച്ച നീതി പരാതിക്കാരിക്ക് നൽകുന്ന മുഖ്യമന്ത്രി: പിടി തോമസ്
4/
5
Oleh
evisionnews