കാസര്‍കോട് (www.evisionnews.co): അസ്തിത്വം,അവകാശം യുവനിര വീണ്ടെടുക്കുന്നു' എന്ന പ്രമേയവുമായി എസ്‌കെഎസ്എസ്എസ്എഫ് സംസ്ഥാന കമ്മിറ്റി തിരുവനന്തപുരം മുതല്‍ മംഗളൂരു വരെ നടത്തുന്ന മുന്നേറ്റ യാത്രയ്ക്ക് കാസര്‍കോട് ജില്ലയില്‍ ഉജ്വല സ്വീകരണം. ജില്ലയിലെ പ്രഥമ സ്വീകരണ പരിപാടി തൃക്കരിപ്പൂരില്‍ അബ്ദുറഹ് മാന്‍ കല്ലായി ഉദ്ഘാടനം ചെയ്തു.
വൈകിട്ട് കാസര്‍കോട് നല്‍കിയ സ്വീകരണ പരിപാടി സമസത് ജില്ലാ പ്രസിഡന്റ് ത്വാഖ അഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. കാസര്‍കോട് സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ബഷീര്‍ ദാരിമി തളങ്കര അധ്യക്ഷനായി. ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു. ടിഇ അബ്ദുല്ല, ഹക്കീം കുന്നില്‍, വിഎം മുനീര്‍, അഷ്‌റഫ് എടനിര്‍, മുഷ്താഖ് ദാരിമി, ഹമീദ് ഹാജി പറപ്പാടി, റഊഫ് ബായിക്കര, ലത്തീഫ് കൊല്ലമ്പാടി, ഹംസ ഹാജി, എസ്പി സലാഹുദ്ധീന്‍, എംഎ ഖലീല്‍ പ്രസംഗിച്ചു.
തൃക്കരിപ്പൂര്‍ ഫായിക്ക ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണ പരിപാടിയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ സികെ സൈദ് ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ടി മുഹമ്മദലി സ്വാഗതം പറഞ്ഞു. സ്വാദിഖ് ഫൈസി താനൂര്‍, ബഷീര്‍ അസ്ഹദി നമ്പ്രം, ഒപി അഷ്‌റഫ് കോഴിക്കോട് എന്നിവര്‍ പ്രമേയ പ്രഭാഷണം നടത്തി. താജുദ്ദീന്‍ ദാരിമി പടന്ന ആമുഖഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ കാമ്പയിന്‍ സന്ദേശം നല്‍കി.
ജാഥാ നായകന്‍ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, ഉപനായകന്‍ സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, സത്താര്‍ പന്തല്ലൂര്‍, ഡയറക്ടര്‍ താജുദ്ദീന്‍ ദാരിമി പടന്ന, സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് അറബിക് സ്‌പെഷ്യല്‍ ഓഫീസര്‍ ടി.പി.ഹാരിസ് മാസ്റ്റര്‍ എന്നിവര്‍ക്ക് ചടങ്ങില്‍ ഉപഹാരം നല്‍കി. തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സത്താര്‍ വടക്കുമ്പാട്, പടന്ന പഞ്ചായത്ത് പ്രസിഡന്റ് പി.വി മുഹമ്മദ് അസ്ലം, അഡ്വ. എംടിപി കരീം, സഈദ് വലിയപറമ്പ, പികെ ഫൈസല്‍, സയ്യിദ് സഫിയുല്ലാ ജമലുല്ലൈലി തങ്ങള്‍, മുഹമ്മദ് ശഫീഖ് തങ്ങള്‍ ചന്തേര, സിറാജുദ്ദീന്‍ ദാരിമി കക്കാട്, മുഹമ്മദ് സഅദി വളാഞ്ചേരി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, മുഷ്താഖ് ദാരിമി, യൂനുസ് ഫൈസി കാക്കടവ്, സുബൈര്‍ ദാരിമി പടന്ന,ബശീര്‍ ഫൈസി മാണിയൂര്‍, ഹാരിസ് ഹസനി, ടി.വി.അഹ്മദ് ദാരിമി സംബന്ധിച്ചു.
എസ്‌കെഎസ്എസ്എഫ് മുന്നേറ്റ യാത്രയ്ക്ക് കാസര്‍കോട് ജില്ലയില്‍ ഉജ്വല സ്വീകരണം
4/
5
Oleh
evisionnews