Type Here to Get Search Results !

Bottom Ad

ഇതര ജാതിയില്‍ നിന്നും വിവാഹിതനായ ദളിത് യുവാവിനെ കൊലപ്പെടുത്തി


ദേശീയം (www.evisionnews.co): ആന്ധ്രപ്രദേശില്‍ ഇതര ജാതിയില്‍ നിന്നുള്ള യുവതിയെ വിവാഹം ചെയ്ത ദളിത് യുവാവിനെ കൊലപ്പെടുത്തി. ആദം സ്മിത്ത് എന്ന ദളിത് യുവാവിനെ വ്യാഴാഴ്ച ഉച്ചയ്ക്ക് ബൈക്കില്‍ എത്തിയ രണ്ടുപേര്‍ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കുടുംബത്തിന്റെ ആഗ്രഹത്തിന് വിരുദ്ധമായി മഹേശ്വരിയും ആദം സ്മിത്തും വിവാഹം കഴിച്ചിട്ട് ഏഴ് ആഴ്ചകളെ ആയിരുന്നുള്ളൂ. മഹേശ്വരിയുടെ വീട്ടുകാരെ ഭയന്ന് ഇവര്‍ ആന്ധ്രാപ്രദേശിലെ കര്‍നൂള്‍ ജില്ലയിലെ സ്വന്തം നാട്ടില്‍ നിന്ന് മാറി, അതേ ജില്ലയിലെ അഡോണിയില്‍ ഒരു പുതിയ ജീവിതം ആരംഭിച്ചിരുന്നു.

അക്രമികള്‍ മെറ്റല്‍ പൈപ്പുകള്‍ ഉപയോഗിച്ച് ആദത്തിന്റെ തലയില്‍ അടിക്കുകയും തലയില്‍ ഒരു പാറക്കല്ല് ഇടുകയും ചെയ്തുവെന്ന് അഡോണി പൊലീസ് പറഞ്ഞു. തന്റെ കുടുംബമാണ് ആദാമിനെ കൊന്നതെന്നാണ് ഭാര്യ മഹേശ്വരി ആരോപിക്കുന്നത്, അഡോണി പൊലീസില്‍ ഇതുമായി ബന്ധപ്പെട്ട് പരാതിയും നല്‍കിയിട്ടുണ്ട്.


ആദം മഡിഗ സമുദായത്തില്‍ പെട്ടയാളാണ്, മഹേശ്വരി കുറുബ എന്ന പിന്നാക്ക സമുദായത്തില്‍ നിന്നുള്ളയാളാണ്. കര്‍ണൂല്‍ ജില്ലയിലെ നന്ദവരം മണ്ഡലില്‍ തങ്ങളുടെ ജന്മനാടായ ഗുരാസാലയില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. വിവാഹത്തിന് കുടുംബം സമ്മതിക്കാത്തതിനാല്‍, ജന്മനാട് വിട്ട് ഹൈദരാബാദില്‍ വച്ച് വിവാഹിതരായി എന്നാണ് 24 വയസുള്ള മഹേശ്വരി പറയുന്നത്. കുടുംബത്തില്‍ നിന്ന് അക്രമാസക്തമായ പ്രതികരണം ഭയന്ന് ഇവര്‍ പൊലീസില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തന്റെ കുടുംബം ഭീഷണിപ്പെടുത്തുന്നത് തുടര്‍ന്നിരുന്നെവെന്നും മഹേശ്വരി മാധ്യമങ്ങളോട് പറഞ്ഞു.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad