Type Here to Get Search Results !

Bottom Ad

മുളിയാറില്‍ ഭരണം പ്രതിസന്ധിയിലാകും: വൈസ് പ്രസിഡണ്ട്, രണ്ടു സ്ഥിരം സമിതി ചെയര്‍മാന്‍ പദവികള്‍ യുഡിഎഫിന്


മുളിയാര്‍ (www.evisionnews.co): നറുക്കെടുപ്പിലൂടെ സിപിഎം അധികാരത്തില്‍ എത്തിയ മുളിയാറില്‍ ഭരണം പ്രതിസന്ധിയിലാകും. വൈസ് പ്രസിഡന്റ് കോണ്‍ഗ്രസിലെ ജനാര്‍ദ്ധനന്‍ ധനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ കൂടിയാണ്. മുസ്ലിം ലീഗിലെ അനീസ മന്‍സൂര്‍ മല്ലത്ത് ആരോഗ്യ വിദ്യാഭ്യാസത്തിലും റൈസറാഷിദ് വികസന കാര്യത്തിലും സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായി തെരഞ്ഞെടുക്കപ്പെട്ടു.

ക്ഷേമകാര്യ സ്ഥിരം സമിതിയില്‍ സി.പി.എമ്മിലെ മോഹനന്‍ ചെയര്‍മാനായി.
വൈസ് പ്രസിഡണ്ട്, രണ്ടുസ്ഥിരം സമിതി ചെയര്‍മാന്‍ പദവികള്‍ ലഭിച്ചതോടെ സ്റ്റിയറിംഗ് കമ്മിറ്റിയില്‍ യു.ഡി.എഫിന് മേല്‍ക്കോയ്മയായി. ബി.ജെ.പിയുടെ ഏകഅംഗം നിഷ്പക്ഷത പാലിച്ചു. സി.പി.എമ്മിലെ പി.വി മിനിയും മുസ്ലിം ലീഗിലെ അനീസ മന്‍സൂര്‍ മല്ലത്തും മത്സരിച്ചെങ്കിലും
പിവി മിനി നടുക്കെടുപ്പിലൂടെ പ്രസിഡണ്ടാവുകയായിരുന്നു.


Post a Comment

0 Comments

Top Post Ad

Below Post Ad