Type Here to Get Search Results !

Bottom Ad

11 ദിവസം പിന്നിട്ടു ഭെല്‍ ഇഎംഎല്‍ സമരം ശക്തമാക്കുന്നു


കാസര്‍കോട് (www.evisionnews.co): ഭെല്‍ ഇഎംഎല്‍ കമ്പനിയേയും ജീവനക്കാരെയും സംരക്ഷിക്കക്കമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന അനിശ്ചിതകാല റിലേ സത്യഗ്രഹം 11 ദിവസം പിന്നിട്ടു. സമര പരിപാടി സി.പി.ഐ.എം സംസ്ഥാന കമ്മറ്റി അംഗം അഡ്വ. സി.എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുജീബ് കമ്പാര്‍ അധ്യക്ഷത വഹിച്ചു. ബിഎംഎസ് സെക്രട്ടറി കെ.ജി സാബു സ്വാഗതം പറഞ്ഞു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ്് പിജി ദേവ്, സിഐടിയു സംസ്ഥാന സെക്രട്ടറി ടി.കെ രാജന്‍, ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി ടിവി കുഞ്ഞിരാമന്‍, ബിഎന്‍ പ്രഭാകരന്‍, കെവി ദാമോദരന്‍, തോമസ് സെബാസ്റ്റ്യന്‍, ബിസി കുമാരന്‍, ഉദയകുമാര്‍, സത്യന്‍ സി ഉപ്പള, സുരേഷ് ഉദുമ, ഹരീന്ദ്രന്‍, ടി. ചന്ദ്രശേഖരന്‍ പ്രസംഗിച്ചു. സമരസമിതി നേതാക്കളായ എ. വാസുദേവന്‍, വി രത്നാകരന്‍, ടി. അബ്ദുല്‍ മുനീര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad