കാസര്‍കോട് (www.evisionnews.co): ഭെല്‍ ഇഎംഎല്‍ വ്യവസായത്തെയും ജീവനക്കാരെയും സംരക്ഷിക്കാന്‍ രാഷ്ട്രീയംമറന്ന മുന്നേറ്റം അനിവാര്യമാണെന്ന് എഐടിയുസി ജില്ലാ ജനറല്‍ സെക്രട്ടറി കെവി കൃഷ്ണന്‍. അടച്ചിട്ട കമ്പനി തുറന്നു പ്രവര്‍ത്തിക്കാനും ജീവനക്കാരുടെ ശമ്പളം ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കി അവരെ പട്ടിണിയില്‍ നിന്ന് മോചിപ്പിക്കാനും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തയാറാവണം. സംയുക്ത സമരസമിതിയുടെ അനിശ്ചിതകാല സത്യഗ്രഹ സമരത്തിന്റെ പതിമൂന്നാം ദിന പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വി. പവിത്രന്‍ അധ്യക്ഷത വഹിച്ചു. പ്രദീപന്‍ പനയന്‍, കെ. ഭാസ്‌കരന്‍, സിഎ അബ്ദുല്ലക്കുഞ്ഞി, കെ.ബി മുഹമ്മദ് കുഞ്ഞി, ഹസന്‍ നെക്കര, പിവി. കുഞ്ഞമ്പു, എം രാമന്‍ പ്രസംഗിച്ചു. സമരസമിതി നേതാക്കളായ ടി. അബ്ദുല്‍ മുനീര്‍, അനില്‍ പണിക്കന്‍, ബിഎസ് അബ്ദുല്ല, കെജി സാബു നേതൃത്വം നല്‍കി.
ഭെല്‍ ഇഎംഎല്‍: രാഷ്ട്രീയം മറന്ന മുന്നേറ്റം വേണം: കെവി കൃഷ്ണന്‍
4/
5
Oleh
evisionnews