കാസര്‍കോട് (www.evisionnews.co): ജനപ്രതിനിധികള്‍ നാടിന്റെയും സമൂഹത്തിന്റെയും പൊതു നന്മലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കണമെന്നും കടമകള്‍ മറക്കരുതന്നും പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍. ആരിക്കാടി ഡിവിഷന്‍ യുഡിഎഫ് കമ്മിറ്റി നടത്തിയ ജനപ്രതിനിധികള്‍ക്കുള്ള സ്‌നേഹോപഹാരം വിതരണോദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.
എകെ ആരിഫ് അധ്യക്ഷത വഹിച്ചു. തെരഞ്ഞടുപ്പില്‍ യുഡിഎഫ് കോട്ടകള്‍ ശക്തമായി നിലനിര്‍ത്തി ഉജലവിജയം നേടിയ കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചയാത്ത്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്, മഞ്ചേശ്വരം മണ്ഡലത്തിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, വൈസ്. പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരെ അനുമോദിച്ചു.
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചായിന്റടിയെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. അഷ്റഫ് കര്‍ള സ്വാഗതം പറഞ്ഞു. കെഎംസിസി നേതാവ് എരിയാല്‍ മുഹമ്മദ് കുഞ്ഞമുക്കിയ പ്രഭാഷണം നടത്തി. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിഎ അഷ്റഫലി മണ്ഡലം യുഡിഎഫ് കണ്‍വീനര്‍ മഞ്ജുനാഥ ആള്‍വ, ഗണേഷ് ഭണ്ഡാരി, ലക്ഷ്മണപ്രഭു, അഷ്റഫ് കൊടിയമ്മ, യാഹിയ തങ്ങള്‍, കെവി യൂസഫ്, അസീസ് കളത്തൂര്‍, സിദീഖ് ദണ്ടുഗോളി പ്രസിഗിച്ചു.
ജനപ്രതിനിധികള്‍ കടമകള്‍ മറക്കരുത്: ബഷീറലി ശിഹാബ് തങ്ങള്‍
4/
5
Oleh
evisionnews