കേരളം (www.evisionnews.co): നിയമസഭാ സമ്മേളനം ആരംഭിച്ചതിന് പിന്നാലെ ചോദ്യോത്തരവേളയില്‍ പരസ്പരം ഏറ്റുമുട്ടി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. എംഎല്‍എമാര്‍ക്കെതിരെ കേസുകളെ സംബന്ധിച്ചായിരുന്നു ചോദ്യോത്തരവേള. പ്രതിപക്ഷ നേതാവ് അദ്ദേഹത്തിനെതിരെ അന്വേഷണം പാടില്ലെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറെ സമീപിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍ ഒന്നിന് പുറകെ ഒന്നായി ഉന്നയിച്ച് പ്രതിക്ഷത്തെ പ്രതിരോധത്തിലാക്കുന്ന നിലപാടാണ് ഭരണപക്ഷത്തെ അംഗങ്ങള്‍ സ്വീകരിച്ചത്. അഴിമതി ആരോപണങ്ങളില്‍ പ്രതിരോധത്തിലായ സര്‍ക്കാര്‍ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെന്ന് ചോദ്യങ്ങള്‍ മറുപടിയായി പ്രതിപക്ഷ നേതാവ് ആരോപിച്ചു.
എംഎല്‍എമാര്‍ക്കെതിരെ കേസുകള്‍ ചര്‍ച്ചയായി ചോദ്യോത്തര വേള: നിയമസഭയില്‍ പിണറായിയും ചെന്നിത്തലയും നേര്‍ക്കുനേര്‍
4/
5
Oleh
evisionnews