Type Here to Get Search Results !

Bottom Ad

ജലസംഭരണി വൃത്തിയാക്കാനിറങ്ങിയ അതിഥി തൊഴിലാളികള്‍ ശ്വാസംമുട്ടി കുഴഞ്ഞുവീണു: രക്ഷകരായി നാട്ടുകാര്‍


കാസര്‍കോട് (www.evisionnews.co): മൂന്നാംകടവ് പുഴക്ക് സമീപം ജലസംഭരണി വൃത്തിയാക്കാനിറങ്ങിയ അതിഥി തൊഴിലാളികള്‍ ശ്വാസതടസത്തെ തുടര്‍ന്ന് കുഴഞ്ഞുവീണു. പെരിയ കേന്ദ്ര സര്‍വകലാശാലയ്ക്ക് വേണ്ടി മൂന്നാംകടവ് പുഴക്ക് സമീപം നിര്‍മിക്കുന്ന ജലസംഭരണിയില്‍ ഇറങ്ങിയ കൊല്‍ക്കൊത്ത സ്വദേശികളായ ആഷിഖ് ചൗധരി, ശ്രീകാന്ത്, ശ്രീരാജ്, നൂര്‍ആലം എന്നിവരാണ് കുഴഞ്ഞു വീണത്. ഇവരെ മാവുങ്കാലിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീരാജ്, നൂര്‍ ആലം എന്നിവരെ പ്രഥമശുശ്രൂഷ നല്‍കിവിട്ടു.

ശ്വാസം മുട്ടി വീണ തൊഴിലാളികളെ നാട്ടുകാരാണ് രക്ഷപെടുത്തിയത്. സര്‍വകലാശാലയിലേക്ക് വെള്ളം എത്തിക്കുന്നതിന് വേണ്ടി ഒരു വര്‍ഷം മുമ്പ് നിര്‍മിച്ച സംംഭരണിയുടെ അവസാന മിനുക്കി പണിക്കിടെയാണ് അപകടം. നൂറു അടിയോളം സംഭരണിയിലാണ് ഇറങ്ങിയത്. കോണ്‍ക്രീറ്റ് അടപ്പുള്ളതിനാല്‍ വായു സഞ്ചാരം കുറവായിരുന്നു.

ബഹളം കേട്ട് ഓടികൂടിയ നാട്ടുകാരാണ് ടാങ്കിലിറങ്ങി രക്ഷപെടുത്തിയത്. അതിനിടെ രക്ഷപെടുത്താന്‍ ഇറങ്ങിയ നാല് പേര്‍ക്കും ശ്വാസം മുട്ടല്‍ അനുഭവപെട്ടത് പരിഭ്രാന്തി പരത്തി. കുറ്റിക്കോലില്‍ നിന്നും അഗ്നിശമന സേനയും ബേക്കല്‍ പൊലീസും സ്ഥലത്തെത്തി. മോഹനന്‍ മൂന്നാംകടവ്, കണ്ണന്‍ മൂന്നാംകടവ്, മണികണ്ഠന്‍ മിന്നംകുളം, റഷീദ് മൂന്നാംകടവ് എന്നിവരാണ് രക്ഷകരായത്. ഇവരെ നാട്ടുകാരും പൊലീസും അഭിനന്ദിച്ചു.


Post a Comment

0 Comments

Top Post Ad

Below Post Ad