കര്‍ണാടകം (www.evisionnews.co): ഉപ്പിനങ്ങാടി- സുബ്രഹ്മണ്യ സംസ്ഥാന ഹൈവേയില്‍ ബൊലേറോ ജീപ്പിടിച്ച് കാര്‍ തലകീഴായി മറിഞ്ഞു. അപകടത്തില്‍ യുവാവ് മരിക്കുകയും നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കാറിലുണ്ടായിരുന്ന ഹോസ്മാത്ത് സ്വദേശി നവീന്‍ മാര്‍ട്ടിസാണ് മരിച്ചത്.
നവീന്റെ മാതാപിതാക്കളായ നിക്കോളാസ് മാര്‍ട്ടിസ്, സിസിലിയ ലസ്രാഡോ, സഹോദരി സുഷമ ലസ്രാഡോ, നവീന്റെ ഭാര്യ എന്നിവരെ ഗുരുതരമായ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബാല്യക്കടുത്തുള്ള പദവ് എന്ന സ്ഥലത്തെ വളവില്‍ ഞായറാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ഉപ്പിനങ്ങാടിയില്‍ നിന്ന് സുബ്രഹ്മണ്യയിലെ ഹോസ്മത്തിലേക്ക് പോകുകയായിരുന്ന കാറും എതിരെ വരികയായിരുന്ന ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ കാര്‍ തലകീഴായി മറിഞ്ഞു. അപകടസമയത്ത് കടബ പോലീസ് ഇന്‍സ്‌പെക്ടര്‍ ഉമേഷ് സ്വന്തം വാഹനത്തില്‍ ഇതുവഴി പോകുന്നുണ്ടായിരുന്നു. ഇന്‍സ്‌പെക്ടര്‍ ഇടപെട്ട് പരിക്കേറ്റ യാത്രക്കാരില്‍ മൂന്നുപേരെ 108 ആംബുലന്‍സില്‍ കൊണ്ടുപോയപ്പോള്‍ ഒരാളെ ഇന്‍സ്‌പെക്ടറുടെ വാഹനത്തില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കടബ പോലീസ് കേസെടുത്തു.
ഉപ്പിനങ്ങാടിയില്‍ ജീപ്പിടിച്ച് കാര്‍ തലകീഴായി മറിഞ്ഞു: യുവാവിന് ദാരുണാന്ത്യം
4/
5
Oleh
evisionnews