Tuesday, 26 January 2021

ഈ റിപബ്ലിക് ദിനം കര്‍ഷകരോടുള്ള ആദരവ് കാട്ടാനുള്ള അവസരം: മന്ത്രി


കാസര്‍കോട് (www.evisionnews.co): കോവിഡ് കാലത്തെ വലിയ പ്രതിന്ധികള്‍ക്കിടയില്‍ പതറാതെ നില്‍ക്കാന്‍ നമുക്ക് സാധിച്ചത് ശാസ്‌ത്രോന്മുഖതയും ഐക്യവും ഊട്ടിയുറപ്പിക്കുന്നതിനും ഭക്ഷ്യ ഭദ്രത ഉറപ്പാക്കാനും കഴിഞ്ഞതിനാലാണെന്ന് റവന്യു ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ റിപ്പബ്ലിക് ദിന പരേഡില്‍ അഭിവാദ്യം സ്വീകരിച്ച ശേഷം നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു. 

കൊടിയ രോഗബാധയ്ക്കിടയിലും വെയിലിലും മഴയിലും മഞ്ഞിലും പാടത്തിറങ്ങി അന്നം വിളയിച്ച കര്‍ഷകന്റെ ത്യാഗവും സേവനവും ആരും മറക്കരുത്. രാജ്യത്തെ ഊട്ടുന്ന കര്‍ഷകരോടുള്ള ആദരവ് കാട്ടാനുള്ള അവസരം കൂടിയാണ് റിപ്പബ്ലിക് ദിനമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഒരു വര്‍ഷക്കാലം നീണ്ടു നിന്ന കോവിഡ് മഹാമാരിയുടെ ഭീഷണിക്കൊടുവില്‍ പ്രതീക്ഷകള്‍ പകര്‍ന്നുകൊണ്ടാണ് 2021ന്റെ പുലരി കടന്നു വന്നത്. 

അന്ധവിശ്വാസങ്ങളേയും അബദ്ധ ധാരണകളേയും മൂലയ്ക്കിരുത്തി ശാസ്ത്രവും ശാസ്ത്രജ്ഞരും ഈ പ്രതിസന്ധിക്ക് പരിഹാരം കൊണ്ടുവരുന്നത് നാം കണ്ടു. തീവ്രമായ ശാസ്ത്രീയ പരിശ്രമങ്ങള്‍ക്ക് ഒടുവില്‍ കോവിഡിനെതിരെയുള്ള വാക്സിന്‍ ഉപയോഗത്തിലേക്ക് നാം എത്തിക്കഴിഞ്ഞു. മഹാമാരിയില്‍ ലോകമെങ്ങും മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനൊപ്പം ശാസ്ത്രീയ നേട്ടങ്ങള്‍ക്കായി പ്രവര്‍ത്തിച്ച ശാസ്ത്രകാരന്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരേയും ഇവര്‍ക്ക് പിന്‍തുണ നല്‍കിയ ഭരണാധികാരികളേയും മന്ത്രി ആദരവ് അറിയിക്കുകയും നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. 







Related Posts

ഈ റിപബ്ലിക് ദിനം കര്‍ഷകരോടുള്ള ആദരവ് കാട്ടാനുള്ള അവസരം: മന്ത്രി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.