കാസർകോട് (www.evisionnews.co): മുളിയാർ പഞ്ചായത്തിലെ കാനത്തൂരിൽ ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ഭർത്താവ് തൂങ്ങി മരിച്ചു. വടക്കേക്കര കോളനിയിൽ താമസിക്കുന്ന വിജയനാണ് ഭാര്യ ബേബിയെ വെടിവെച്ച് കൊലപ്പെടുത്തി തൊട്ടടുത്തുള്ള ഫോറസ്റ്റിൽ തൂങ്ങിമരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത് വിവരമറിഞ്ഞ് പോലീസും നാട്ടുകാരും സ്ഥലത്തെത്തി. രണ്ടു പേരുടെയും മൃതദേഹങ്ങൾ കാസർകോട് ജനറൽ ആശുപത്രിയിൽ കൊണ്ടുപോയി. കൊലപാതക കാരണം എന്താണെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
കാനത്തൂരിൽ ഭാര്യയെ വെടിവെച്ച് കൊന്ന ശേഷം ഭർത്താവ് തൂങ്ങി മരിച്ചു
4/
5
Oleh
evisionnews