കാസര്‍കോട് (www.evisionnews.co): നിക്ഷേപ തട്ടിപ്പില്‍ എം.സി. കമറുദീന്‍ എംഎല്‍എയ്ക്ക് കൂടുതല്‍ കേസുകളില്‍ ജാമ്യം. 25 കേസുകളിലാണ് പുതുതായി ജാമ്യം ലഭിച്ചത്. 11 കേസുകളില്‍ കാസര്‍ഗോഡ് സിജെഎം കോടതിയും 14 കേസുകളില്‍ ഹോസ്ദുര്‍ഗ് കോടതിയുമാണ് ജാമ്യം അനുവദിച്ചത്. ഇതോടെ 52 കേസുകളില്‍ കമറുദ്ദീന് ജാമ്യം ലഭിച്ചു. പുതുതായി സമര്‍പ്പിച്ച 16 കേസുകളിലെ ഹര്‍ജിയില്‍ കാസര്‍ഗോഡ് സിജെഎം കോടതി നാളെ വാദം കേള്‍ക്കും. 96 കേസുകളില്‍ കൂടി ജാമ്യം ലഭിച്ചാല്‍ മാത്രമേ എംഎല്‍എയുടെ ജയില്‍ മോചനം സാധ്യമാകൂ.
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്; എംസി ഖമറുദ്ദീന്‍ എംഎല്‍എക്ക് 25 കേസുകളില്‍ കൂടി ജാമ്യം
4/
5
Oleh
evisionnews