Thursday, 7 January 2021

സംസ്ഥാനത്ത് 5051 പേര്‍ക്ക് കൂടി കോവിഡ് : കാസര്‍കോട് 86 പേര്‍ക്ക് രോഗം

 

 
കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ 86 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 885 ആയി. ഇന്നലെ 102 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി. രാംദാസ് പറഞ്ഞു. ഇതുവരെ 23547 പേര്‍ക്ക് രോഗം ഭേദമായി.
വീടുകളില്‍ 3809 പേരും സ്ഥാപനങ്ങളില്‍ 292 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4101 പേരാണ്. പുതിയതായി 531 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1035 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 276 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 328 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 79 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 102 പേരെ ഡിസ്ചാര്‍ജ് ചെയ്തു.



 

Related Posts

സംസ്ഥാനത്ത് 5051 പേര്‍ക്ക് കൂടി കോവിഡ് : കാസര്‍കോട് 86 പേര്‍ക്ക് രോഗം
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.