Saturday, 30 January 2021

കര്‍ഷക പ്രതിഷേധം: പോലീസിനെ വാളുകൊണ്ട് ആക്രമിച്ചയാള്‍ ഉള്‍പ്പെടെ 44 പേര്‍ അറസ്റ്റില്‍


ദേശീയം (www.evisionnews.co): സിങ്കു അതിര്‍ത്തിയില്‍ വെള്ളിയാഴ്ച ഉണ്ടായ ഏറ്റുമുട്ടലിനിടെ പോലീസ് ഉദ്യോഗസ്ഥനെ വാളുകൊണ്ട് ആക്രമിച്ചയാള്‍ ഉള്‍പ്പെടെ 44 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിക്കും ഹരിയാനയ്ക്കും ഇടയിലുള്ള സിങ്കു അതിര്‍ത്തിയാണ് കഴിഞ്ഞ രണ്ട് മാസമായി തുടരുന്ന കര്‍ഷക സമരത്തിന്റെ പ്രധാന കേന്ദ്രം.

കനത്ത പൊലീസ് സാന്നിധ്യമുണ്ടായിട്ടും സിങ്കുവിലെ പ്രതിഷേധ സ്ഥലത്തേക്ക് അതിക്രമിച്ച് കയറിയ ഒരു സംഘം പ്രതിഷേധക്കാരുടെ കൂടാരങ്ങള്‍ നശിപ്പിക്കുകയും അവരുടെ വാഷിംഗ് മെഷീനുകള്‍ തകര്‍ക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് കര്‍ഷകരില്‍ ഒരാള്‍ വാളുകൊണ്ട് ആക്രമണം നടത്തിയത്. 

പ്രദേശവാസികളെന്ന് അവകാശപ്പെടുന്ന വലിയൊരു കൂട്ടം പുരുഷന്മാരും കര്‍ഷകരും തമ്മില്‍ പരസ്പരം കല്ലെറിഞ്ഞു കൊണ്ടുള്ള ഏറ്റുമുട്ടല്‍ തടയാന്‍ പോലീസ് കണ്ണീര്‍ വാതകവും ലാത്തിയും പ്രയോഗിച്ചു. അക്രമത്തില്‍ ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥന്‍ പ്രദീപ് പാലിവാള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.

Related Posts

കര്‍ഷക പ്രതിഷേധം: പോലീസിനെ വാളുകൊണ്ട് ആക്രമിച്ചയാള്‍ ഉള്‍പ്പെടെ 44 പേര്‍ അറസ്റ്റില്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.