Type Here to Get Search Results !

Bottom Ad

വിശന്ന പൂച്ചക്ക് ഭക്ഷണം നല്‍കുന്ന കാഞ്ഞങ്ങാട് സ്വദേശിയുടെ വീഡിയോ ട്വീറ്റ് ചെയ്ത് ദുബൈ പാര്‍ലമെന്റ് അംഗം

video-share-dubai-gov

ദുബൈ (www.evisionnews.co): കോവിഡ് പ്രതിരോധ രംഗത്ത് ദുബൈ കെഎംസിസിയുടെ കീഴില്‍ ഇമറാത്ത് അല്‍വതന്‍ ഫൗണ്ടേഷന്‍ വേണ്ടി വളണ്ടിയറായി സേവനം അനുഷ്ഠിച്ച കാഞ്ഞങ്ങാട് ബല്ലാ കടപ്പുറം സ്വദേശി ഇല്‍യാസ് ബല്ലയുടെ വിശന്നു പൂച്ചയ്ക്ക് ഭക്ഷണം നല്‍കുന്ന വ്യത്യസ്തമായ വീഡിയോ ദുബൈ പാര്‍ലമെന്റ് അംഗവും ഇമാറാത്ത് അല്‍ വതന്‍ ഫൗണ്ടേഷന്‍ സിഇഒ യുമായ ഹിസ് ഹൈനസ് ദറാര്‍ ബല്‍ഹോള്‍ അല്‍ ഫലാസി ട്വീറ്റ് ചെയ്തത്. ഈ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ദുബൈയില്‍ കൊറോണയുടെ ആവിര്‍ഭാവം മുതല്‍ കാസര്‍കോട് ജില്ലാ കെഎംസിസിയുടെ നേതൃത്വത്തില്‍ ഷബീര്‍ കീഴൂരും അബ്ദുള്ള ആറങ്ങാടിയും ഉള്‍പ്പടെയുള്ള നേതാക്കളുടെ കീഴിലായി ദേര നായിഫില്‍ സന്നദ്ധ സേവനം നടത്തിയിരുന്ന ഇല്‍യാസ് ബല്ല കെഎംസിസി നൈഫ് ഹെല്‍പ് ഡസ്‌ക് ഫുഡ് ഡിസ്ട്രിബ്യൂഷന്‍ ടീമിലെ ലീഡര്‍ അഷ്‌കര്‍ ചൂരിയുടെ കൂടെ അസിസ്റ്റന്റ് ലീഡറായിട്ടായിരുന്നു ഇല്‍യാസ് ബല്ലയുടെ സന്നദ്ധസേവനം. 

24മണിക്കൂറും സന്നദ്ധനിരതരായ പ്രവര്‍ത്തകരെ ദുബൈ ഗവണ്‍മെന്റ് ഇമാറാത് അല്‍വതന്‍ ഫൗന്റേഷന്റെ കീഴില്‍ വളണ്ടിയര്‍മാരായി അംഗീകരിക്കുകയായിരുന്നു. പിന്നീട് ദുബൈ ഗവണ്‍മെന്റിന്റെ നിര്‍ദേശാനുസരമുള്ള പ്രവര്‍ത്തനങ്ങളായിരുന്നു ദുബൈ കെഎംസിസി നടത്തിയത്. ദുബൈ ഗവണ്‍മെന്റ് അംഗീകരിച്ച അഞ്ചു ഓര്‍ഗനൈസേഷന്‍ സംഘടനകളില്‍ ഏക വിദേശികളുടെ സംഘടനയായിരുന്നു കെഎംസിസി.

വിവിധ സമയങ്ങളിലായി ഇമാറാത് അല്‍വതന് ഫൗണ്ടേഷന്റെ സിഇഒ വളണ്ടിയര്‍മാരുടെ വിവിധ വീഡിയോകള്‍ ഷെയര്‍ ചെയ്തിരുന്നു. ഡിസംബര്‍ അഞ്ചുലോക വളണ്ടിയര്‍ ദിനത്തില്‍ കെഎംസിസിയെ പുകഴ്തിക്കൊണ്ടാണ് അദ്ദേഹം ഇല്‍യാസ് ബല്ലയുടെ വീഡിയോ ട്വീറ്റ് ചെയ്തത്. ഭക്ഷണ വിതരണങ്ങള്‍ക്ക് ശേഷം മിണ്ടാപ്രാണികള്‍ക്ക് വേണ്ടി ഇല്യാസ് മാറ്റിവെച്ച ഭക്ഷണം പൂച്ചയ്ക്ക് നല്‍കുമ്പോള്‍ കണ്ണൂരില്‍ നിന്നുള്ള അസ്ലം അഞ്ചില്ലത് എന്ന കെഎംസിസി വളണ്ടിയര്‍ ഇല്യാസ് അറിയാതെ എടുത്ത വീഡിയോ ടിക് ടോകില്‍ വൈറലാവുകയായിരുന്നു. ആ വീഡിയോ ആണ് ഇപ്പോള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad