Type Here to Get Search Results !

Bottom Ad

ഡ്രസ് കോഡിനെതിരെ പ്രതിഷേധം; തൃപ്തി ദേശായി പോലീസ് കസ്റ്റഡിയില്‍


മുംബൈ (www.evisionnews.co): ആക്ടിവിസ്റ്റ് തൃപ്തി ദേശായിയെ ഷിര്‍ദി സായി ബാബ ക്ഷേത്രത്തിലേക്കുള്ള യാത്രമധ്യേ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്ഷേത്രത്തിന് മുന്നില്‍ സ്ഥാപിച്ച വസ്ത്രധാരണത്തെക്കുറിച്ചുള്ള ബോര്‍ഡിനെതിരായ പ്രതിഷേധത്തിനാണ് തൃപ്തി എത്തിയത്.

ക്ഷേത്രത്തിലെത്തുന്നവര്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിക്കുന്ന മാന്യമായ വസ്ത്രം ധരിക്കണമെന്ന് അധികൃതര്‍ ബോര്‍ഡ് വെച്ചിരുന്നു. എന്നാല്‍ ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം താന്‍ നേരിട്ടെത്തി ബോര്‍ഡ് എടുത്തുമാറ്റുമെന്നും തൃപ്തി അറിയിച്ചിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad