Type Here to Get Search Results !

Bottom Ad

ചെമ്മനാട് പഞ്ചായത്ത് ഇനി സുഫൈജ അബൂബക്കര്‍ ഭരിക്കും


കാസര്‍കോട് (www.evisionnews.co): ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി സുഫൈജ അബൂബക്കറിനെ മുസ്ലിം ലീഗ് ജില്ലാ പാര്‍ലമെന്ററി ബോര്‍ഡ് പ്രഖ്യാപിച്ചു. സിടി അഹമ്മദലി, സി.കെ. സുബൈര്‍, ടി.ഇ അബ്ദുല്ല, എ. അബ്ദുല്‍ റഹ്മാന്‍, കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ എന്നിവരടങ്ങിയ പാര്‍ലിമെന്ററി ബോര്‍ഡാണ് പ്രഖ്യാപിച്ചത്.


ബിഎസ്‌സി, ബിഎഡ് ബിരുദധാരിയായ സുഫൈജ അബൂബക്കര്‍ അപ്‌സര പബ്ലിക് സ്‌കൂളില്‍ അധ്യാപികയാണ്. ചെമ്മനാട് ഗ്രാമ പഞ്ചായത്ത് ദേളി പതിമൂന്നാം വാര്‍ഡ് അംഗമായിരുന്നു. വനിതാ ലീഗ് ചെമ്മനാട് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി, എസ്ടിയു കുടുംബശ്രീ യൂണിയന്‍ ജില്ലാ വൈസ്പ്രസിഡന്റ് എന്നീ പദവികള്‍ വഹിക്കുന്നു.


എസ്ടിയു മോട്ടോര്‍ തൊഴിലാളി യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അബൂബക്കര്‍ കണ്ടത്തിലാണ് ഭര്‍ത്താവ്. മക്കള്‍: അഫ്രാ റാണിയ, അര്‍വ റാണിയ, അമ്മാര്‍ മുഹമ്മദ്.




Post a Comment

0 Comments

Top Post Ad

Below Post Ad