Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട്ടെ കൊലപാതകം: സമഗ്ര അന്വേഷണം നടത്തണം: യൂത്ത് ലീഗ്


കാസര്‍കോട് (www.evisionnews.co): കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ അബ്ദുള്‍ റഹ്മാന്‍ അഉഫ് എന്ന ചെറുപ്പക്കാരന്‍ കൊലചെയ്യപ്പെടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീരും ജനറല്‍ സെക്രട്ടറി ടി.ഡി കബീറും ആവശ്യപ്പെട്ടു. ഏറെ വേദനാജനക മായ മരണത്തെയും കൊലപാതകത്തെയും അപലപിച്ച നേതാക്കള്‍ കുടുംബത്തിനും സഹപ്രവര്‍ത്തകള്‍ക്കു മുണ്ടായ ദുഃഖത്തില്‍ പങ്കുചേരുന്നതായും പറഞ്ഞു.

യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് കല്ലൂരാവിയെ മുണ്ടത്തോട്ടെ സ്വന്തം വീട്ടിനടുത്ത് വെച്ച് ബൈക്കുകളില്‍ എത്തിയ ഒരു സംഘമാളുകള്‍ അപായപ്പെടുത്താന്‍ ശ്രമിക്കുന്ന സമയത്ത് കുത്തേറ്റ അഉഫ് ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്.
തലക്ക് ഗുരുതര പരിക്ക് പറ്റിയ ഇര്‍ഷാദ് മംഗലൂരുവിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. 

അക്രമസംഭവങ്ങളെ ഒരിക്കലും യൂത്ത് ലീഗ് അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോചെയ്യുന്നില്ല. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളെയും കാരണങ്ങളെയും സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണംനടത്തണം.ആസൂത്രിതമായി ചെയ്തതാണെന്ന് ആരോപിച്ച് കൊലപാതകത്തെ മുസ്ലിം ലീഗിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് സി.പി.എം നടത്തുന്നത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം ഉണ്ടായ അനിഷ്ട സംഭവങ്ങള്‍ പ്രാദേശികമായി പറഞ്ഞ് തീര്‍ത്തതാണ്. വീണ്ടും കുത്തിപ്പൊക്കി നാട്ടില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ വിത്ത് പാകിയവരെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തണമെന്ന് യൂത്ത് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.


Post a Comment

0 Comments

Top Post Ad

Below Post Ad