Type Here to Get Search Results !

Bottom Ad

ആരിക്കാടിയില്‍ ആവേശം അലതല്ലി അഷ്റഫ് കര്‍ളയുടെ തെരഞ്ഞെടുപ്പ് പ്രചാരണം


കാസര്‍കോട് (www.evisionnews.co): ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ആരിക്കാടി ഡിവിഷനില്‍ മത്സരിക്കുന്ന അഷ്‌റഫ് കര്‍ളയുടെയും മറ്റു സ്ഥാനാര്‍ഥികളുടെയും തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പ്രചാരണ ജാഥ സംഘടിപ്പിച്ചു. കളത്തൂര്‍ ചെപ്പിനടുക്കയില്‍ കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം അബ്ബാസ്, യുഡിഎഫ് ജനറല്‍ കണ്‍വീനര്‍ മഞ്ജുനാഥ ആള്‍വ, പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാന്‍ അഡ്വ. സക്കീര്‍ അഹമ്മദ്, കണ്‍വീനര്‍ ഗണേഷ് ബന്ധദാരി, എകെ ആരിഫ്, ശിവറാം ആള്‍വ, അഷ്‌റഫ് കൊടിയമ്മ, അസീസ് കളത്തൂര്‍, കെവി യൂസഫ് സംബന്ധിച്ചു. 

വിവിധ സ്വീകരണ സ്ഥലങ്ങളില്‍ സ്ഥാനാര്‍ഥികളായ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥി ജമീല സിദീഖ്, സ്ഥാനാര്‍ഥികളായ പള്ളിക്കുഞ്ഞി, ബിഎ റഹ്മാന്‍, നസീമ കാലിദ്, സുന്ദര ആരിക്കാടി, യൂസുഫ് ഉളുവാര്‍, രവിരാജ് സവിത, എംഎം മിസ്രിയ, യുഡിഎഫ് നേതാക്കളായ അബ്ബാസ് ഓണന്ത, സത്താര്‍ ആരിക്കാടി, ഹാദി തങ്ങള്‍, എംപി ഖാലിദ്, അബ്ദുല്‍ റഹിമാന്‍, റാഡോ അബ്ദുല്‍ റഹിമാന്‍ ബത്തേരി, നിസാര്‍ ആരിക്കാടി പ്രസംഗിച്ചു. സമാപന സമ്മേളനത്തില്‍ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഖയ്യൂം മാന്യ മുഖ്യപ്രഭാഷണം നടത്തി.

Post a Comment

0 Comments

Top Post Ad

Below Post Ad