Type Here to Get Search Results !

Bottom Ad

നാടിന്റെ നന്മയ്ക്ക് വോട്ട്: കാഞ്ഞങ്ങാട്ട് എംഎസ്എഫ് പദയാത്ര നടത്തി


കാഞ്ഞങ്ങാട് (www.evisionnews.co): തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് നഗരസഭയിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി എംഎസ്എഫ് മുനിസിപ്പല്‍ കമ്മിറ്റി പദയാത്ര നടത്തി. മുനിസിപ്പല്‍ പ്രസിഡന്റ് ഹാഷിര്‍ മുണ്ടത്തോട് ജാഥാനായകനും ജനറല്‍ സെക്രട്ടറി ഹാരിസ് ബല്ലാകടപ്പുറം ഉപനായകനുമായി പടന്നക്കാട് നിന്നും തീരദേശം വഴി കാഞ്ഞങ്ങാട് നഗരത്തിലൂടെ പ്രയായണം നടത്തിയ യാത്ര ആറങ്ങാടിയില്‍ സമാപിച്ചു. 

പദയാത്ര സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി ഫ്‌ളാഗ് ഓഫ് ചെയ്തു. യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ്് വസീം പടന്നക്കാട് ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ടി റംസാന്‍ ഉത്ഘാടനം ചെയ്തു. ബഷീര്‍ വെള്ളിക്കോത്ത് മുഖ്യപ്രഭാഷണം നടത്തി.


റംഷീദ് തോയമ്മല്‍, ജംഷീദ് ചിത്താരി, നജീബ് ഹദ്ദാദ്, ജബ്ബാര്‍ ചിത്താരി, റസാഖ് തൈലക്കണ്ടി, അബ്ദുള്ള പടന്നക്കാട്, ഹസൈനാര്‍ ഹാജി പടന്നക്കാട്, ഹസീന റസാഖ്, സാജിദ് പടന്നക്കാട്, സവാദ് കല്ലുരാവി, ദില്‍ഷാദ് ആവിയില്‍, മനാഫ് ബാവാനഗര്‍, കെ മറിയം, ചന്ദ്രന്‍ പട്ടക്കല്‍, അബ്ദുല്‍ റഹിമാന്‍ സെവന്‍ സ്റ്റാര്‍, കദീജ ഹസൈനാര്‍, സകീന യൂസുഫ്, മുനവ്വിര്‍ കല്ലുരാവി, ഇക്ബാല്‍ വെള്ളിക്കോത്ത്, സികെ അഷ്റഫ്, നൗഫല്‍ മനാഫ് ബാവാനഗര്‍, ജലീല്‍ ബാവാനഗര്‍, റസിയ ഗഫൂര്‍, ശംസുദ്ധീന്‍ ആവിയില്‍, അച്യുതന്‍ ആവിയില്‍, എന്‍എ ഉമ്മര്‍, കദീജ ഹമീദ്, ആയിഷ അഷ്റഫ്, കരീം കുശാല്‍ നഗര്‍, നൗഫല്‍ കുശാല്‍ നഗര്‍, സി എച് സുബൈദ, മുഹമ്മദ് കുഞ്ഞി ബദരിയാ നഗര്‍, ഹുസൈന്‍ ബദരിയാ നഗര്‍, ജാഫര്‍ കെ കെ, യാസീന്‍ മീനപ്പീസ്, അസ്മ മാങ്കൂല്‍, യൂനുസ് വടകരമുക്ക്, ഇര്‍ഫാദ് ബല്ലാകടപ്പുറം, ഹസ്സന്‍ പടിഞ്ഞാര്‍, റാഷിദ് പടിഞ്ഞാര്‍, അബ്ദുല്‍ റഹ്മാന്‍ പടിഞ്ഞാര്‍, ടി മുഹമ്മദ് കുഞ്ഞി, ഫൈസല്‍ കൂളിയങ്കല്‍, ഷാഹിദ് കൂളിയങ്കല്‍, ടി അസീസ്, ടി കെ സുമയ്യ, റമീസ് ആറങ്ങാടി സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad