Type Here to Get Search Results !

Bottom Ad

വനിതാ ജഡ്ജിമാര്‍ക്കെതിരെ മോശം പരാമര്‍ശം; ജസ്റ്റിസ് സിഎസ് കര്‍ണന്‍ അറസ്റ്റില്‍


ചെന്നൈ (www.evisionnews.co): സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെയുള്ള അപകീര്‍ത്തികരമായ പരാമര്‍ശത്തിന്റെ പേരില്‍ മുന്‍ ഹൈക്കോടതി ജഡ്ജി സി.എസ് കര്‍ണനെ അറസ്റ്റ് ചെയ്തു. ഒരു മാസം മുമ്പാണ് സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ചില ജഡ്ജിമാര്‍ക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചതിന് കേസെടുത്തത്.

ബുധനാഴ്ച ചെന്നൈയില്‍ വച്ചാണ് കര്‍ണനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബറില്‍ ചെന്നൈ പൊലീസ് സൈബര്‍ സെല്‍ കര്‍ണനെതിരെ കേസെടുത്തിരുന്നു. കര്‍ണനെതിരെ മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയ്ക്ക് പരാതി നല്‍കിയിരുന്നു.

കോടതികളിലെ വനിതാ ഉദ്യോഗസ്ഥര്‍ക്കു നേരെയും വനിതാ ജഡ്ജിമാര്‍ക്കു നേരെയും ഹൈക്കോടതി, സുപ്രീംകോടതി ജഡ്ജിമാര്‍ ലൈംഗിക അതിക്രമത്തിനു ശ്രമിച്ചതായാണു കര്‍ണന്‍ ഒരു വീഡിയോയില്‍ ആരോപിച്ചത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad