Type Here to Get Search Results !

Bottom Ad

മുഖ്യമന്ത്രി വര്‍ഗീയ കാര്‍ഡ് കളിക്കുന്നു; യുഡിഎഫിന് പിണറായിയുടെ ഉപദേശം വേണ്ടെന്നും ചെന്നിത്തല


കേരളം (www.evisionnews.co): കേരളത്തിന്റെ മുഖ്യമന്ത്രിയുടെ നിലവാരം ഇല്ലായ്മയാണ് കെ.പി.സി.സി അധ്യക്ഷനെ സംബന്ധിച്ചുള്ള മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക് പോസ്റ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ യു.ഡി.എഫ് ചെയര്‍മാന്‍ ആയിട്ടുള്ള അഞ്ചുവര്‍ഷത്തിനിടയില്‍ കോണ്‍ഗ്രസിന്റെയോ മറ്റേതെങ്കിലും പാര്‍ട്ടിയുടെയോ ആവശ്യമില്ലാത്ത ഒരു കാര്യത്തിലും മുസ്ലിം ലീഗ് ഇടപെട്ടിട്ടില്ല എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി വളരെ ബോധപൂര്‍വമായി വര്‍ഗീയ കാര്‍ഡ് കളിക്കുകയാണ്. ഇത് ചീപ്പായിപ്പോയി. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ചെയ്യാന്‍ പാടില്ലാത്ത അതിനീചമായ പ്രവര്‍ത്തിയാണ് ഇതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ ജനം ഇക്കാര്യം മനസിലാക്കും. ശരിയായ നിലയില്‍ ജനം ഇതിന് മറുപടി നല്‍കും. യു.ഡി.എഫിന്റെ മുന്നണികാര്യം യു.ഡി.എഫ് തീരുമാനിച്ചോളാം അതിന് പിണറായിയുടെ ഉപദേശം വേണ്ടെന്നും ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad