Type Here to Get Search Results !

Bottom Ad

കാര്‍ഷിക നിയമങ്ങളെ കുറിച്ച് മന്ത്രിമാര്‍ പറയുന്നത് കേള്‍ക്കണം; കര്‍ഷകരോട് മോദി


(www.evisionnews.co) കാർഷിക നിയമങ്ങളെ കുറിച്ച് മന്ത്രിമാർ പറയുന്നത് വിശദമായി കേൾക്കാൻ കര്‍ഷകര്‍ തയ്യാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയലിന്റെയും നരേന്ദ്ര സിംഗ് തോമറിന്റെയും വാര്‍ത്താസമ്മേളനം പങ്കുവെച്ചായിരുന്നു നരേന്ദ്രമോദിയുടെ ട്വീറ്റ്. ഇന്നലെയാണ് കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറും, പീയൂഷ് ഗോയലും വാർത്താസമ്മേളനം നടത്തിയത്. നിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് കര്‍ഷകര്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രിമാര്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം നടത്തിയത്.

എന്റെ കാബിനറ്റിലെ സഹപ്രവര്‍ത്തകരായ നരേന്ദ്ര സിംഗ് തോമറും പിയൂഷ് ഗോയലും പുതിയ കാര്‍ഷിക നിയമത്തെക്കുറിച്ചും കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും വിശദമായി സംസാരിച്ചു, ഇക്കാര്യം ശ്രദ്ധിക്കണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

അതേസമയം കാർഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയതോടെ സമരം ശക്തമാക്കാൻ ഒരുങ്ങുകയാണ്. അനിശ്ചിതകാല ട്രെയിന്‍ തടയലിന് ഒരുങ്ങുകയാണ് കർഷക സംഘടനകള്‍‍. നാളെ ജയ്‌പൂര്‍-ഡല്‍ഹി, ആഗ്രാ-ഡല്‍ഹി ഹൈവേകള്‍ ഉപരോധിക്കും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad